“ഏകാദശേന്ദ്രിയൈ: പാപം
യത്‌കൃതം ഭവതിപ്രഭോ
ഏകാദശോപവാസന
യദ് സർവം വിലയം പ്രജേത് “
നാഗങ്ങളിൽ ആദിശേഷനും പക്ഷികളിൽ ഗരുഢനും ദേവന്മാരിൽ വിഷ്ണുവും എപ്രകാരമാണോ അപ്രകാരം വ്രതങ്ങളിൽ വിശിഷ്ടമായതാണ് ഏകാദശിവ്രതം എന്നാണ് ഭഗവാൻ ശ്രീകൃഷ്ണൻ വ്യക്തമാക്കുന്നത്. സകല പാപങ്ങളും നശിക്കുന്ന വ്രതമാണിത്. നമ്മൾ അറിയാതെ ചെയ്യുന്ന പാപങ്ങളെല്ലാം ഇല്ലാതാകാൻ ഏകാദശി വ്രതം നോറ്റാൽ മതിയെന്നാണ് വിശ്വാസം.ഡിസംബർ 11 ബുധനാഴ്ചയാണ് ഈ വർഷത്തെ ഗുരുവായൂർ ഏകാദശി.
കലിയുഗത്തിൽ ജപത്തിനാണ് പ്രധാന്യം. ഏകാദശി ദിവസം ജപിക്കേണ്ട സ്തോത്രങ്ങളും മന്ത്രങ്ങളും താഴെപ്പറയുന്നു
വിഷ്ണു സ്തോത്രം
ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവർണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഭിർ ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സർവലോകൈകനാഥം
വിഷ്ണു ഗായത്രി
ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണുപ്രചോദയാത്.
ഏകാദശി നാളിൽ ഈ നാല് മന്ത്രങ്ങൾ ജപിക്കുന്നത് അത്യത്തുമം.
അഷ്ടാക്ഷരി: ഓം നമോ നാരായണായ
ദ്വദശാക്ഷരി: ഓം നമോ ഭഗവതേ വാസുദേവായ
മഹാമന്ത്രം: ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
നാമത്രയം: അച്യുതൻ അനന്തൻ ഗേവിന്ദൻ, (അച്യുതാനന്ത ഗോവിന്ദ)
ഇതും വായിക്കുക
ഈശ്വരന്‍ തന്നോടു കൂടെയുണ്ടെന്നു തോന്നിപ്പിക്കുന്ന മഹാമന്ത്രം കൂടിയാണ് ദ്വാദശാക്ഷരീ മന്ത്രം. പന്ത്രണ്ടു അക്ഷരങ്ങള്‍ അടങ്ങിയ ഈ ദ്വാദശാക്ഷരീ നാമത്തിലെ ഓരോ അക്ഷരങ്ങളും ഭഗവാന്റെ ഓരോ നാമങ്ങളെ സൂചിപ്പിക്കുന്നു എന്നാണ് അഭിജ്ഞ മതം
1.ഓം -കേശവന്‍
2.ന – നാരായണന്‍
3.മോ – മാധവന്‍
4.ഭ – ഗോവിന്ദന്‍
5.ഗ – വിഷ്ണു
6.വ – മധുസൂദനന്‍
7.തേ -ത്രിവിക്രമന്‍
8.വാ – വാമനന്‍
9.സു – ശ്രീധരന്‍
10.ദേ – ഹൃഷീകേശന്‍
11.വാ – പത്മനാഭന്‍
12.യ – ദാമോദരന്‍
ഇത് കൂടാതെ ശ്രീ മഹാഭാഗവതം, വിഷ്ണു സഹസ്രനാമം, നാരായണീയം , ജ്ഞാനപ്പാന, ശ്രീകൃഷ്ണ കർണ്ണാമൃതം എന്നിവ പാരായണം ചെയ്യുന്നതും ഉത്തമമാണ്.
തുളസിക്കു ചുറ്റും മൂന്ന് പ്രദക്ഷിണം വയ്‌ക്കുമ്പോൾ ഈ മന്ത്രം ജപിക്കാം
‘പ്രസീദ തുളസീദേവി പ്രസീത ഹരിവല്ലഭേ
ക്ഷീരോദ മഥനോദ്ഭുതേ
തുളസീ ത്വം നമാമ്യഹം’
ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം തുളസിയിലയും മലരും ഇട്ട പ്രത്യേക തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. പാരണ വീടൽ എന്നാണ് ഇതിന് പറയുന്നത്.
“ഭോക്ഷ്യേഹും പുണ്ഡരീകാക്ഷ! ശരണം മേ ഭവാച്യുത”
(പുണ്ഡരീകാക്ഷനായ ഭഗവാനേ, ഞാനിതാ പാരണ ചെയ്യുന്നു. അങ്ങ് എനിക്ക് ശരണമായി ഭവിക്കണേ അച്യുതാ) ഈ ശ്ലോകം ഉരുവിട്ടുകൊണ്ട് വേണം വ്രതം അവസാനിപ്പിക്കുവാൻ.















