ഗുരുവായൂർ ഏകാദശി ദിവസം ജപിക്കേണ്ട മന്ത്രങ്ങളും കീർത്തനങ്ങളും ഏതൊക്കെ ?
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Spirituality

ഗുരുവായൂർ ഏകാദശി ദിവസം ജപിക്കേണ്ട മന്ത്രങ്ങളും കീർത്തനങ്ങളും ഏതൊക്കെ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2024, 12:56 pm IST
FacebookTwitterWhatsAppTelegram

“ഏകാദശേന്ദ്രിയൈ: പാപം
യത്‌കൃതം ഭവതിപ്രഭോ
ഏകാദശോപവാസന
യദ് സർവം വിലയം പ്രജേത് “

നാഗങ്ങളിൽ ആദിശേഷനും പക്ഷികളിൽ ഗരുഢനും ദേവന്മാരിൽ വിഷ്ണുവും എപ്രകാരമാണോ അപ്രകാരം വ്രതങ്ങളിൽ വിശിഷ്ടമായതാണ് ഏകാദശിവ്രതം എന്നാണ് ഭഗവാൻ ശ്രീകൃഷ്ണൻ വ്യക്തമാക്കുന്നത്. സകല പാപങ്ങളും നശിക്കുന്ന വ്രതമാണിത്. നമ്മൾ അറിയാതെ ചെയ്യുന്ന പാപങ്ങളെല്ലാം ഇല്ലാതാകാൻ ഏകാദശി വ്രതം നോറ്റാൽ മതിയെന്നാണ് വിശ്വാസം.ഡിസംബർ 11 ബുധനാഴ്ചയാണ് ഈ വർഷത്തെ ഗുരുവായൂർ ഏകാദശി.

കലിയുഗത്തിൽ ജപത്തിനാണ് പ്രധാന്യം. ഏകാദശി ദിവസം ജപിക്കേണ്ട സ്തോത്രങ്ങളും മന്ത്രങ്ങളും താഴെപ്പറയുന്നു

വിഷ്ണു സ്തോത്രം

ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവർണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഭിർ ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സർവലോകൈകനാഥം

വിഷ്ണു ഗായത്രി

ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണുപ്രചോദയാത്.

ഏകാദശി നാളിൽ ഈ നാല് മന്ത്രങ്ങൾ ജപിക്കുന്നത് അത്യത്തുമം.

അഷ്ടാക്ഷരി: ഓം നമോ നാരായണായ
ദ്വദശാക്ഷരി: ഓം നമോ ഭഗവതേ വാസുദേവായ
മഹാമന്ത്രം: ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
നാമത്രയം: അച്യുതൻ അനന്തൻ ഗേവിന്ദൻ, (അച്യുതാനന്ത ഗോവിന്ദ)

 

ഇതും വായിക്കുക

ഗുരുവായൂർ ഏകാദശി : എങ്ങിനെ ആചരിക്കണം; വ്രതാനുഷ്ഠാനങ്ങൾ എങ്ങിനെ വേണം ? ഡിസംബർ 11 ബുധനാഴ്ചയാണ് ഈ വർഷത്തെ ഗുരുവായൂർ ഏകാദശി……

 

ഈശ്വരന്‍ തന്നോടു കൂടെയുണ്ടെന്നു തോന്നിപ്പിക്കുന്ന മഹാമന്ത്രം കൂടിയാണ് ദ്വാദശാക്ഷരീ മന്ത്രം. പന്ത്രണ്ടു അക്ഷരങ്ങള്‍ അടങ്ങിയ ഈ ദ്വാദശാക്ഷരീ നാമത്തിലെ ഓരോ അക്ഷരങ്ങളും ഭഗവാന്റെ ഓരോ നാമങ്ങളെ സൂചിപ്പിക്കുന്നു എന്നാണ് അഭിജ്ഞ മതം

1.ഓം -കേശവന്‍

2.ന – നാരായണന്‍

3.മോ – മാധവന്‍

4.ഭ – ഗോവിന്ദന്‍

5.ഗ – വിഷ്ണു

6.വ – മധുസൂദനന്‍

7.തേ -ത്രിവിക്രമന്‍

8.വാ – വാമനന്‍

9.സു – ശ്രീധരന്‍

10.ദേ – ഹൃഷീകേശന്‍

11.വാ – പത്മനാഭന്‍

12.യ – ദാമോദരന്‍

ഇത് കൂടാതെ ശ്രീ മഹാഭാഗവതം, വിഷ്ണു സഹസ്രനാമം, നാരായണീയം , ജ്ഞാനപ്പാന, ശ്രീകൃഷ്ണ കർണ്ണാമൃതം എന്നിവ പാരായണം ചെയ്യുന്നതും ഉത്തമമാണ്.

തുളസിക്കു ചുറ്റും മൂന്ന് പ്രദക്ഷിണം വയ്‌ക്കുമ്പോൾ ഈ മന്ത്രം ജപിക്കാം

‘പ്രസീദ തുളസീദേവി പ്രസീത ഹരിവല്ലഭേ
ക്ഷീരോദ മഥനോ‌ദ്ഭുതേ
തുള‌സീ ത്വം നമാമ്യഹം’

ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം തുളസിയിലയും മലരും ഇട്ട പ്രത്യേക തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. പാരണ വീടൽ എന്നാണ് ഇതിന് പറയുന്നത്.
“ഭോക്ഷ്യേഹും പുണ്ഡരീകാക്ഷ! ശരണം മേ ഭവാച്യുത”
(പുണ്ഡരീകാക്ഷനായ ഭഗവാനേ, ഞാനിതാ പാരണ ചെയ്യുന്നു. അങ്ങ് എനിക്ക് ശരണമായി ഭവിക്കണേ അച്യുതാ) ഈ ശ്ലോകം ഉരുവിട്ടുകൊണ്ട് വേണം വ്രതം അവസാനിപ്പിക്കുവാൻ.

Tags: ekadashiguruvayur ekadashiguruvayoor ekadeshiguruvayur ekadashi 2024
ShareTweetSendShare

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

വൈകാശി വിശാഖ മഹോത്സവത്തിന് പഴനി ഒരുങ്ങി : കൊടിയേറ്റ് ജൂൺ മൂന്നിന് ; തിരുകല്യാണം ജൂൺ 8 ന് നടക്കും

പുരുഷന്മാർക്ക് ശയനപ്രദക്ഷിണം, സ്ത്രീകൾക്ക് അടിപ്രദക്ഷിണം; മഹാ ശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങിനെ

തൈപ്പൂയദിവസം ജപിക്കേണ്ട മന്ത്രങ്ങൾ ഏതൊക്കെയെന്ന് അറിയാം

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies