താളിയും, ഇഞ്ചയുമായി കുളത്തിലേയ്‌ക്ക് പോകുക , മുങ്ങികുളിക്കുക . ഇതായിരുന്നു കുളിക്കുന്ന കാര്യത്തിൽ മലയാളികളുടെ രീതി . ഇന്നത് എല്ലാവരും ബാത് റൂമിലേയ്‌ക്കും , ബാത്ത് ടബ്ബിലേയ്‌ക്കും ഒക്കെ മാറ്റി . എല്ലാം ഉണ്ടെങ്കിലും കുളിക്കാൻ മടിയുള്ളവരുമുണ്ട് . അവർക്കായി പുതിയ മെഷീൻ കണ്ടുപിടിച്ചിരിക്കുകയാണ് ജപ്പാൻ. 15 മിനിറ്റിനുള്ളിൽ ആളുകളെ കഴുകി ഉണക്കാൻ കഴിവുള്ള ഒരു വാഷിംഗ് മെഷീൻ .
ജാപ്പനീസ് കമ്പനിയായ സയൻസ് കോ വികസിപ്പിച്ചെടുത്ത, ‘മിറായ് നിൻഗെൻ സെന്താകുക്ക്’ എന്ന് വിളിക്കപ്പെടുന്ന ഈ നൂതനമായ സിസ്റ്റം സ്പാ പോലെയുള്ള അനുഭവം പ്രദാനം ചെയ്യുന്നു. നൂതന വാട്ടർ ജെറ്റുകളും ശുചീകരണത്തിനായി മൈക്രോസ്കോപ്പിക് എയർ ബബിളുകളും ഇതിൽ ഉണ്ട് .
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടിസ്ഥാനത്തിലുള്ള മെഷീന്‍ ഉപയോക്താവിന്റെ ചർമ്മത്തിന്റെ തരത്തെയും ശാരീരിക അളവുക്കളെയും അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത് . കുളിക്കേണ്ട ആള്‍ ഈ വാഷിംഗ് മെഷീനുള്ളില്‍ കിടന്നാല്‍ മതി. അതിശക്തമായെത്തുന്ന ജലത്തില്‍ നിന്നുണ്ടാകുന്ന എയര്‍ ബബിള്‍സ് ചേര്‍ന്ന് നിങ്ങളെ ശുചീകരിക്കും. മാനസികോല്ലാസത്തിനായി ഇതിനുള്ളിൽ വീഡിയോകളും പ്ലേ ചെയ്യാം .















