തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങൾ ഇനി മുതൽ ഏത് ആർടിഒ ഓഫീസിൽ വേണമെങ്കിലും രജിസ്റ്റർ ചെയ്യാം. വാഹന ഉടമയുടെ ആർടിഒ ഓഫീസ് പരിധിയിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന മാറ്റി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മീഷണറുടെ നിർദ്ദേശം.
ഉടമയുടെ മേൽവിലാസ പരിധിയിലെ ഓഫീസിൽ മാത്രമാണ് ഇപ്പോൾ രജിസ്ട്രേഷൻ അനുവദിച്ചിട്ടുള്ളത്. ഇനി മുതൽ ഇഷ്ടമുള്ള സീരിസ് തെരഞ്ഞെടുക്കാം. ജോലി, ബിസിനസ് ആവശ്യങ്ങൾക്ക് മാറി താമസിക്കേണ്ടി വരുന്നവർക്ക് സൗകര്യപ്രദമാകും പുതിയ പരിഷ്കാരം. ബിഎച്ച് രജിസ്ട്രേഷൻ മാതൃകയിൽ സംസ്ഥാനത്തിന് ഒറ്റ രജിസ്ട്രേഷൻ സീരിസാണ് കേന്ദ്രം ശുപാർശ ചെയ്യുന്നത്. ഇതിന് വഴിയൊരുക്കുന്നതാണ് പുതിയ ഭേദഗതി.















