നാസിക് ശ്രീ മുത്തപ്പൻ സേവാ സമിതിയുടെ 15-ാമത് മുത്തപ്പൻ തിരുവപ്പന മഹോത്സവം ഡിസംബർ 13,14 ദിവസങ്ങളിൽ നടക്കും.
പാത്ഥർഡി ഫാട്ടയിലുള്ള ആർ. കെ ലോൺസിൽ വെച്ചാകും മഹോത്സവം നടക്കുക.
13-ന് രാവിലെ അഞ്ച് മണിക്ക് ദ്വാരക അയ്യപ്പൻ ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ തിരുമേനിയുടെ കർമികത്വത്തിൽ നടക്കുന്ന ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. ഉച്ചക്ക് ഒരു മണിക്ക് മുത്തപ്പൻ മലയിറക്കൽ കർമ്മം. രാത്രി ഒൻപതിന് കലശം വരവ്.
14-ന് രാവിലെ ഏഴ് മണി മുതൽ രതീശൻ പെരുവണ്ണാനും സംഘവും അവതരിപ്പിക്കുന്ന മുത്തപ്പൻ തിരുവപ്പന വെള്ളാട്ടം തുടങ്ങും. 11.30 മണി മുതൽ ഊട്ടൂസദ്യ. ദർശനം ടോക്കൺ മുഖാന്തിരം നിയന്ത്രിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ജയൻ പുതുക്കൂടി: +91 9325231313