മനില: സമുദ്രനിരപ്പിൽ നിന്ന് 8,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. മധ്യ ഫിലിപ്പീൻസിലെ നീഗ്രോസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന കാൻലോൺ ആണ് പൊട്ടിത്തെറിച്ചത്.
സംഭവത്തിന് പിന്നാലെ അന്തരീക്ഷത്തിൽ പുക പടർന്നിരിക്കുകയാണ്. മണിക്കൂറുകൾ കഴിഞ്ഞിട്ടും പുകപടലം മാറിയിട്ടില്ല. സമീപ പ്രദേശത്തുള്ളവരെ ഒഴിപ്പിക്കാൻ സർക്കാർ ഉത്തരവിട്ടു. കാൻലോൺ പർവതനിരയിൽ നിന്ന് ആറ് കിലോമീറ്റർ ചുറ്റളവിലുള്ളവരോടാണ് ഒഴിയാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഫിലിപ്പീൻസിൽ സജീവമായിട്ടുള്ള 24 അഗ്നിപർവ്വതങ്ങളിലൊന്നാണ് കാൻലോൺ.
KANLAON VOLCANO IS ERUPTING!
Kasalukuyang sumasabog ang Bulkang Kanlaon sa Negros Island as of 3:06 PM ayon sa PHIVOLCS. 📷: Miss Ching Lagawing/FB) pic.twitter.com/4aYUOUwPRg
— PIA Desk (@PIADesk) December 9, 2024
അഗ്നിപർവം പൊട്ടിത്തെറിച്ചതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചൂടുള്ള ചാരവും മറ്റ വസ്തുക്കളും അഗ്നിപർവതത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ ഉയരത്തിൽ പടർന്നതായി ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി അറിയിച്ചു. ഇത് കൂടുതൽ പൊട്ടിത്തെറിയിലേക്ക് നയിക്കുന്ന മാഗ്നറ്റിക് ഇറപ്ഷനാണ് സംഭവിച്ചതെന്നും വൃത്തങ്ങൾ അറിയിച്ചു. അടുത്തിടെ ഒരേ സമയം രണ്ട് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചിരുന്നു. ആയിരക്കണക്കിന് ടൺ വിൽപ്പുകയാണ് അന്ന് അന്തരീക്ഷത്തിലേക്ക് ഉയർന്നത്.















