ടെലികോം മേഖലയിലെ വമ്പനായി ജിയോ തുടരുകയാണ്. അതിവേഗ ഇന്റർനെറ്റും ആനുകൂല്യങ്ങളും നൽകുന്നതിൽ മുൻപന്തിയിലാണ് ജിയോ. എല്ലാ മാസവും റീചാർജ് ചെയ്ത് മടുക്കാതിരിക്കാനായി നിരവധി പ്ലാനുകളാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. വാർഷിക പ്ലാനിന് പുറമേ 11 മാസം വരെ കാലാവധിയിൽ, പ്രതിദിനം 2.5 ജിബി വരെ ഡാറ്റ നൽകുന്ന പ്ലാനുകളും ജിയോ നൽകുന്നു. അവയിൽ ചിലത് ഇതാ..
3,599 രൂപയുടെ പ്ലാൻ
365 ദിവസം കാലാവധി നൽകുന്ന പ്ലാൻ ആണിത്. പ്രതിവർഷം 912 ജിബി ഡാറ്റ നൽകുന്നു, അതായത് ഓരോ ദിവസവും 2.5 ജിബി ഡാറ്റ. സൗജന്യ കോളും ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള സൗജന്യ ആക്‌സസും ലഭിക്കും.
3,999 രൂപയുടെ പ്ലാൻ
ഇതും വാർഷിക പ്ലാനാണ്. 2.5 ജിബി പ്രതിദിന ഡാറ്റയും പ്ലാൻ നൽകുന്നു. അൺലിമിറ്റഡ് കോൾ, ജിയോ ടിവി, ജിയോ സിനിമ എന്നിവയ്‌ക്ക് പുറമേ പ്രതിദിനം 100 എസ്എംഎസും നൽകുന്നുവെന്നതാണ് പ്രധാനം.
1,899 രൂപയുടെ പ്ലാൻ
കുറഞ്ഞ തുകയ്‌ക്ക് ഏറെ കാലം വാലിഡിറ്റിയുള്ള പ്ലാനാണ് തിരക്കുന്നതെങ്കിൽ 1,899 രൂപയുടെ പ്ലാനാണ് മികച്ച ഓപ്ഷൻ. പ്രതിദിനം 2 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്. അൺലിമിറ്റഡ് കോളും എസ്എംഎസും ജിയോ ടിവി, ജിയോ സിനിമ തുടങ്ങിയ സേവനങ്ങളും ഈ പ്ലാനിൽ ലഭിക്കും.















