സോണിയ-സോറോസ് ബന്ധം: ഇന്ത്യ വിരുദ്ധ ശക്തികൾക്കെതിരെ ഒന്നിക്കണം, ഒറ്റുകാരായ നേതാക്കൾക്കെതിരെ കോൺഗ്രസ് ശബ്ദമുയർത്തണമെന്ന് കിരൺ റിജിജു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സോണിയ-സോറോസ് ബന്ധം: ഇന്ത്യ വിരുദ്ധ ശക്തികൾക്കെതിരെ ഒന്നിക്കണം, ഒറ്റുകാരായ നേതാക്കൾക്കെതിരെ കോൺഗ്രസ് ശബ്ദമുയർത്തണമെന്ന് കിരൺ റിജിജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2024, 05:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ശക്തികൾക്കെതിരെ എല്ലാവരും ഒന്നിക്കണമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. ഇന്ത്യാ വിരുദ്ധ നിലപാടുകളെ പിന്തുണയ്‌ക്കുന്ന ജോർജ് സോറോസ് ഫൗണ്ടേഷനുമായി കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് ബന്ധമുണ്ടെന്ന് ബിജെപി കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചിരുന്നു. രാജ്യം ചർച്ചചെയ്യുന്ന പ്രധാന വിഷയം കോൺഗ്രസ്-സോറോസ് ബന്ധമാണെന്ന് കിരൺ റിജിജു പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ നിരവധി ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്നും അവയെ ചെറുക്കാൻ രാഷ്‌ട്രീയ ഭേദമന്യേ ഐക്യപ്പെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഉയർന്നുവരുന്ന പേരുകൾ സോണിയ ഗാന്ധിയുടേതായാലും രാഹുൽ ഗാന്ധിയുടേതായാലും രാജ്യത്തിപ്പോൾ ചർച്ച ചെയ്യുന്ന വിഷയം ജോർജ്ജ് സോറസാണ്. ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ശക്തികൾക്കെതിരെ എല്ലാവരും ഒന്നിക്കണം. നേതാക്കൾക്ക് ഇന്ത്യാ വിരുദ്ധ ശക്തികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകരും അതിനെതിരെ ശബ്ദമുയർത്തണം. ജോർജ്ജ് സോറോസിന്റെ വിഷയം ഇതിനകം പാർലമെൻ്റിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജോർജ്ജ് സോറോസ് ഫൗണ്ടേഷൻ ധനസഹായം നൽകുന്ന ഒരു സംഘടനയുമായി മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് ബന്ധമുണ്ടെന്നും കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തുക എന്ന ആശയത്തെ പിന്തുണച്ചിട്ടുണ്ടെന്നും ബിജെപി കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ സ്ഥാപനങ്ങളുടെ സ്വാധീനമാണ് ഈ കൂട്ടുകെട്ടിലൂടെ വെളിവാകുന്നതെന്നും പാർട്ടി പറഞ്ഞു. ഗൗതം അദാനിയെ വിമർശിച്ച് രാഹുൽ ഗാന്ധി നടത്തിയ വാർത്താ സമ്മേളനം തത്സമയം സംപ്രേക്ഷണം ചെയ്തത് ജോർജ്ജ് സോറോസിന്റെ ഫണ്ടിൽ പ്രവർത്തിക്കുന്ന OCCRP യിലാണെന്നും ബിജെപി ചൂണ്ടിക്കാട്ടി.

Tags: CongressBJPrahulsoniaKiren RijijuGeorge SorosParliamentary Affairs Minister
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies