ഇന്ത്യയുടെ സ്വപ്ന പദ്ധതിയാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ. വേഗതയിൽ സമാനതകളില്ലാത്ത പ്രവർത്തനമാകും ട്രെയിൻ നൽകുക. മണിക്കൂറിൽ 320 കിലോമീറ്റർ സഞ്ചരിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം. രണ്ട് മണിക്കൂർ ഏഴ് മിനിറ്റെടുത്ത് ട്രെയിൻ മുംബൈയിൽ നിന്ന് അഹമ്മദാബാദിലെത്തും.
1,08,000 കോടി രൂപയുടെ പദ്ധതിയാണ് പണിപ്പുരയിൽ നിർമാണം പുരോഗമിക്കുന്നത്. താനെ, വിരാർ, ബോയ്‌സർ, വാപി, ബിലിമോറ, സൂറത്ത്, ബറൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ് എന്നിങ്ങനെ 10 നഗരങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും. ജപ്പാന്റെ സഹകരണത്തോടെയാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതി പൂർത്തീകരിക്കുക.
അത്യാധുനിക സംവിധാനങ്ങളോടെയും സുരക്ഷാ സംവിധാനങ്ങളോടെയുമാണ് ട്രെയിൻ ട്രാക്കിലിറങ്ങുക. ജപ്പാനീസ് സാങ്കേതികവിദ്യയിലാണ് ട്രെയിനും ട്രാക്കുമൊക്കെ നിർമിക്കുന്നത്. ഭൂകമ്പ മുന്നറിയിപ്പ് അറിയിക്കുന്നതിനായി 28 സീസ്മോമീറ്ററുകൾ ട്രെയിനിൽ സ്ഥാപിക്കും. ജാപ്പനീസ് ഷിൻകാൻസെൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി പ്രാഥമിക തരംഗങ്ങളിലൂടെ ഭൂകമ്പം മൂലമുണ്ടാകുന്ന പ്രകമ്പനങ്ങൾ കണ്ടെത്തുകയും ഓട്ടോമാറ്റിക് ആയി പവർ ഓഫ് ആവുകയും ചെയ്യും.
കനത്ത മഴയിൽ ബുള്ളറ്റ് ട്രെയിൻ സർവീസുകളുടെ സുരക്ഷിതമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് ഓട്ടോമേറ്റഡ് റെയിൻഫോൾ മോണിറ്ററിംഗ് സിസ്റ്റം നൽകിയിട്ടുണ്ട്. നൂതന സംവിധാനമുള്ള മഴമാപിനികൾ ഉപയോഗിച്ച് മഴയുടെ തത്സമയ ഡാറ്റ നൽകാൻ സാധിക്കും.