സംസ്ഥാനത്ത് വീണ്ടും ഡ്രൈവിംഗ് ടെസ്റ്റിൽ പരിഷ്കരണത്തിനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ലേണേഴ്സ് കഴിഞ്ഞ് ആറുമുതൽ ഒരുവർഷം വരെ പ്രൊബേഷൻ കലയളവായി കണക്കാക്കുമെന്നും ഈ കാലഘട്ടത്തിൽ അപകടങ്ങളൊന്നുമുണ്ടായില്ലെങ്കിൽ യഥാർത്ഥ ലൈസൻസ് നൽകുന്ന രീതിയിലാകും പരിഷ്കാരമെന്നും ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച് നാഗരാജു പറഞ്ഞു. ഡ്രൈവിംഗ് ടെസ്റ്റുകളുടെ രീതിയും അടിമുടി പരിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലേണേഴ്സ് ലൈസൻസ് പരീക്ഷയിൽ തിയറിറ്റിക്കൽ അറിവ് വർദ്ധിപ്പിക്കാൻ ചോദ്യങ്ങളു എണ്ണം കൂട്ടും. നെഗറ്റീവ് മാർക്കും പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എട്ടും എച്ചും മാത്രം എടുക്കന്ന രീതിയും അവസാനിക്കും. ഇതിനുള്ള നടപടികൾ ആരംഭിച്ചു, മൂന്ന്മാസം കൊണ്ട് പരിഷ്‌കരിച്ച നടപടികൾ പ്രാബല്യത്തിൽ വരും.
ഏത് ജില്ലകളിലും വാഹനം രജിസ്റ്റർ ചെയ്യുന്നതിനെ സംബന്ധിച്ച് പഠിക്കാൻ സാങ്കേതിക കമ്മിറ്റി രൂപീകരിച്ചു. സോഫ്റ്റ് വെയർ അപ്ഡേഷൻ വേണം, പരീക്ഷിച്ച ശേഷമേ നടപ്പിലാക്കൂയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടികൾ സ്വീകരിക്കില്ലെന്നും നാഗരാജു വ്യക്തമാക്കി.