പോർച്ചുഗീസിന്റെ ഇതിഹാസ താരവും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിംഗറുമായിരുന്ന ലൂയിസ് നാനി വിരമിക്കൽ പ്രഖ്യാപിച്ചു. 38-ാം വയസിലാണ് താരം പ്രൊഫഷണൽ ഫുട്ബോൾ അവസാനിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സ്പോർട്ടിംഗ് സിപിയുടെ അക്കാഡമിയിലൂടെയാണ് താരം കാൽപന്തിലെ കരിയറിന് തുടക്കമിടുന്നത്. വേഗതയും കേളിശൈലിയും ഗോളാഘോഷവുമാണ് നാനിയെ വ്യത്യസ്തനാക്കിയത്. ഗുഡ്ബൈ പറയാനുള്ള നേരമായി. പ്രൊഫഷണൽ പ്ലെയർ എന്ന നിലയിലുള്ള കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചു.
അതിശയകരമായ യാത്രത്തിൽ എന്നെ സഹായിച്ചതും പിന്തുണച്ചതുമായി ഓരോരുത്തരോടും നന്ദി പറയുന്നതായും നാനി എക്സിൽ കുറിച്ചു. 20 വർഷം നീണ്ട കരിയറിൽ നിരവധി മറക്കാനാകാത്ത അനുഭവങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോയും താരത്തിന് ആശംസകൾ അറിയിച്ചിട്ടുണ്ട്. 2007 ലോണിലാണ് നാനി മാഞ്ചസ്റ്ററിലെത്തുന്നത്.
230 മത്സരങ്ങളിൽ നിന്നായി 41 തവണ താരത്തിന് വലകുലുക്കാനായി. 2010-11 സീസണിൽ മാഞ്ചസ്റ്ററിന് വേണ്ടി കരിയറിലെ മികച്ച പ്രകടനം നടത്താൻ നാനിക്ക് സാധിച്ചു.നാല് പ്രീമിയർ ലീഗ് കിരീടങ്ങളും രണ്ട് ലീഗ് കപ്പുകളും ചാമ്പ്യൻസ് ലീഗും മാഞ്ചസ്റ്ററിനൊപ്പം നേടി. 2014-15 നാനി സ്പോർട്ടിംഗ് ലിസ്ബണിലേക്ക് തിരികെ വന്നു. പോർച്ചുഗലിനായി 112 മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ നേടി. വലൻസിയ, ഒർലാൻഡോ സിറ്റി, വെനീസിയ, മെൽബൺ വിക്ടറി, അദാന എന്നീ ടീമുകൾക്കും കളിച്ചു.
The time has come to say goodbye, I have decided to finish my career as a professional player. It’s been an amazing ride and I wanted to thank every single person who has helped me and supported me through the highs and lows during a career which lasted over 20 years and gave me… pic.twitter.com/3ZuSMrPHcR
— Nani (@luisnani) December 8, 2024