' പിതാവായി, സഹോദരന്മാരായി ഞങ്ങളുണ്ട് ' ; അപകടത്തിൽ മരിച്ച സൈനികന്റെ മകളുടെ വിവാഹം നടത്തി സഹപ്രവർത്തകർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ പിതാവായി, സഹോദരന്മാരായി ഞങ്ങളുണ്ട് ‘ ; അപകടത്തിൽ മരിച്ച സൈനികന്റെ മകളുടെ വിവാഹം നടത്തി സഹപ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 09:51 am IST
FacebookTwitterWhatsAppTelegram

ആഗ്ര: ഒരു പിതാവിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാകും മകളെ സുരക്ഷിതമായി മറ്റൊരു കരങ്ങളിൽ ഏൽപ്പിക്കുന്നത്. അത്തരമൊരു തയ്യാറെടുപ്പിലായിരുന്നു 20 ജാട്ട് റെജിമെന്റിലെ സുബേദാർ ആയിരുന്ന ദേവേന്ദ്ര സിംഗ്. എന്നാൽ വിവാഹത്തിന് വെറും രണ്ട് ദിവസം മാത്രം ശേഷിക്കെ ആ കുടുംബത്തെ തേടിയെത്തിയത് ദേവേന്ദ്ര സിംഗിന്റെ മരണവാർത്തയാണ്. വിവാഹ ഒരുക്കങ്ങൾ പൂർത്തിയാക്കാനുള്ള യാത്രയ്‌ക്കിടെയുണ്ടായ അപകടത്തിലാണ് അദ്ദേഹത്തിന് ജീവൻ നഷ്ടമാകുന്നത്.

വിവാഹത്തിന്റെ ഒരു ഘട്ടത്തിൽ ഒരു കുടുംബം ഒന്നാകെ തളർന്നുപോയെങ്കിലും, അവർക്ക് ആവശ്യമായതെല്ലാം ചെയ്ത് നൽകി പിതാവിന്റെ സ്ഥാനത്ത് നിന്ന് എല്ലാ ചുമതലകളും പൂർത്തിയാക്കി മാതൃകയായിരിക്കുകയാണ് അദ്ദേഹത്തോടൊപ്പം സേവനം ചെയ്തിരുന്ന സൈനികർ. ദേവേന്ദ്ര സിംഗിന്റെ മരണവാർത്തയറിഞ്ഞതിന് പിന്നാലെ വിവാഹം നിർത്തിവയ്‌ക്കാമെന്നും, ചടങ്ങുകൾ മുന്നോട്ട് കൊണ്ടുപോകേണ്ടെന്നും അദ്ദേഹത്തിന്റെ മകൾ ജ്യോതി തീരുമാനിച്ചിരുന്നു. എന്നാൽ ദേവേന്ദ്ര സിംഗിനൊപ്പം ജോലി ചെയ്തിരുന്നവർ ഉടൻ തന്നെ അദ്ദേഹത്തിന്റെ സ്വദേശമായ മഥുരയിലേക്ക് എത്തി. വധുവിനെ വരന് കൈപിടിച്ച് ഏൽപ്പിക്കുന്ന കന്യാദാൻ ഉൾപ്പെടെ വിവാഹത്തിന്റെ മുഴുവൻ ചടങ്ങുകളും ഇവരുടെ നേതൃത്വത്തിലാണ് പിന്നീട് പൂർത്തിയാക്കിയത്.

മകളുടെ വിവാഹത്തോടനുബന്ധിച്ച് ഒരു മാസം മുൻപ് വിആർഎസ് എടുത്താണ് ദേവേന്ദ്ര സിംഗ് നാട്ടിലേക്ക് എത്തിയത്. മകളുടെ വിവാഹം മികച്ച രീതിയിൽ നടത്തണമെന്നത് അദ്ദേഹത്തിന്റെ വലിയ സ്വപ്‌നങ്ങളിൽ ഒന്നായിരുന്നു. വിവാഹ ഒരുക്കങ്ങൾ നടത്തുന്നതിന് വേണ്ടിയുള്ള യാത്രയ്‌ക്കിടെയാണ് ഇദ്ദേഹത്തിന്റെ കാർ മറ്റൊരു ട്രാക്ടറിൽ ഇടിച്ച് അപകടമുണ്ടായത്. ദേവേന്ദ്ര സിംഗിന് പുറമെ ഇദ്ദേഹത്തിന്റെ ബന്ധുവായ ഉദയ്‌വീർ സിംഗിനും അപകടത്തിൽ ജീവൻ നഷ്ടമായി.

അപകടത്തിന് പിന്നാലെ വിവാഹം നിർത്തിവയ്‌ക്കാമെന്ന് മകളായ ജ്യോതി എല്ലാവരേയും അറിയിക്കുകയായിരുന്നു. എന്നാൽ ദേവേന്ദ്രയുടെ മരണവിവരം അറിഞ്ഞ ഉടൻ തന്നെ അദ്ദേഹത്തിന്റെ മുൻ കമാൻഡിങ് ഓഫീസറായ കേണൽ ചന്ദ്രകാന്ത് ശർമ്മയുടെ നിർദേശപ്രകാരം അഞ്ചോളം സൈനികർ പഞ്ചാബിൽ നിന്ന് മഥുരയിലേക്ക് എത്തിയിരുന്നു. മകളുടെ വിവാഹമെന്ന സ്വപ്നത്തെ കുറിച്ച് പലതവണ ദേവേന്ദ്രയിൽ നിന്ന് കേട്ടറിഞ്ഞിട്ടുള്ള ഇവർ ആ സ്വപ്‌നം പൂർത്തികരിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. അച്ഛൻ ഈ വിവാഹം അത്രത്തോളം ആഗ്രഹിച്ചിരുന്നുവെന്ന് മനസിലാക്കിയ ജ്യോതിയും പിന്നീട് നടന്ന ചടങ്ങുകളിൽ പൂർണ മനസോടെ സഹകരിച്ചു.

മണിപ്പൂരിൽ സൈനികനായി സേവനമനുഷ്ഠിക്കുന്ന സൗരഭ് സിംഗ് ആണ് ജ്യോതിയെ വിവാഹം ചെയ്തത്. വീട്ടിലെ ചടങ്ങുകളുടെ മുഴുവൻ ചെലവും വഹിച്ചതിന് പുറമെ അതിഥികളെ സ്വീകരിക്കാനും പിതാവിന്റെ സ്ഥാനത്ത് നിന്ന് ജ്യോതിയെ കൈപിടിച്ച് വരനെ ഏൽപ്പിച്ചതുമെല്ലാം ദേവേന്ദ്രയുടെ സഹപ്രവർത്തകരായ ഈ സൈനികരായിരുന്നു. തകർന്നിരുന്ന ഒരു ഘട്ടത്തിൽ നിന്നാണ് സൈനിക ഉദ്യോഗസ്ഥർ തങ്ങൾക്ക് പുതുജീവൻ നൽകിയതെന്നും, സൈനിക ഉദ്യോഗസ്ഥർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും വധുവിന്റെ അമ്മാവനായ നരേന്ദ്ര സിംഗും പറഞ്ഞു.

Tags: ARMYsoldierscomradekanyadaan
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies