കൊല്ലം: ജ്ഞാൻവാപി വിഷയത്തിൽ സുപ്രീംകോടതിയെ പരസ്യമായി വിമർശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കൊല്ലത്ത് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് അധിക്ഷേപകരമായ പരാമർശം നടത്തിയത്.
ജ്ഞാൻവാപിയിൽ സുപ്രീം കോടതിയുടേത് വൃത്തികെട്ട വിധിയാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിൻറേത് വഞ്ചനാപരമായ വിധിയാണ്. സത്യപ്രതിജ്ഞ മറന്നുകൊണ്ടാണ് ജസ്റ്റിസ് വിധി പുറപ്പെടുവിച്ചത്. ഇങ്ങനെ പോകുന്ന ബേബിയുടെ വിടുവായത്തം.
കോടതിയലക്ഷ്യമായേക്കാം എന്ന് പറഞ്ഞ് കൊണ്ടാണ് ബേബി പ്രസംഗം മുന്നോട്ട് കൊണ്ടുപോയത്. അയോദ്ധ്യ വിധി പുറപ്പെടുവിച്ച ബെഞ്ചിൽ ചന്ദ്രചൂഡും ഉണ്ടായിരുന്നുവെന്നും അദ്ദേഹം ഹൈന്ദവ സമൂഹത്തിനായി ഇടപെടലുകൾ നടത്തിയെന്ന തരത്തിലാണ് ബേബിയുടെ വാക്കുകൾ. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിലാണ് ബേബിയുടെ അതിരുകടന്ന വിമർശനം.
ജ്ഞാൻവ്യാപിയിൽ ഹർജിക്കാരായ ഹിന്ദു വിഭാഗത്തിന് പ്രാർത്ഥനയ്‌ക്കുള്ള അനുവാദം നൽകിയതാണ് ബേബിയെ ചൊടിപ്പിച്ചത്. കൂടാതെ സർവ്വേ നടത്താനും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.