അണ്ടർ19 ഏഷ്യാ കപ്പ് ഫൈനലിനിടെ കാണികളോട് അള്ളാഹു അക്ബർ മുഴക്കി ആവേശം നിറയ്‌ക്കാൻ ആക്രോശിക്കുന്ന ബംഗ്ലാദേശ് ടീം നായകന്റെ വീഡിയോ പുറത്തുവന്നു. അസീസുൽ ഹക്കിം തമീമാണ് കാണികളോട് ആരവം മുഴക്കാൻ ആവശ്യപ്പെടുന്നത്. ഫൈനലിൽ ബംഗ്ലാദേശ് ജയത്തിനരികിലെത്തിയപ്പോഴായിരുന്നു സംഭവം.59 റൺസിന് ഇന്ത്യയെ വീഴ്‌ത്തിയാണ് ബംഗ്ലാദേശ് കിരീടം നിലനിർത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 49.1 ഓവറിൽ 198 റൺസിന് പുറത്തായിരുന്നു. 47 റൺസെടുത്ത മൊഹമ്മദ് റിസാൻ ഹൊസ്സൻ ആണ് ടോപ് സ്കോററായത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ ഒന്നു പൊരുതാൻ പോലുമാകാതെ കീഴടങ്ങുകയായിരുന്നു. ബംഗ്ലാദേശിന്റെ കണിശതയുള്ള ബൗളിംഗിന് മുന്നിൽ 35.2 ഓവറിൽ ഇന്ത്യ 139 റൺസിന് പുറത്തായി. ക്യാപ്റ്റൻ മൊഹമ്മദ് അമാൻ(26), ഹാർദിക് രാജ് (24) എന്നിവർ മാത്രമാണ് അല്പം റൺസ് കണ്ടെത്തിയത്. അസീസുല്ലും ഇഖ്ബാൽ ഇമോനും മൂന്നു വിക്കറ്റ് വീതം നേടി.