ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ അഴിമതി ആരോപണം ശക്തമാക്കി ബിജെപി. കെജ്‌രിവാൾ കോടികൾ മുടക്കി പണികഴിപ്പിച്ച ആഡംബര വസതിയുടെ ദൃശ്യങ്ങൾ ബിജെപി പുറത്തുവിട്ടു. മദ്യനയ അഴിമതിയിലൂടെ സമ്പന്നനായ AAP നേതാവ് ഡൽഹിയിലെ ശതകോടീശ്വരനാണെന്നും പാർട്ടി വിശേഷിപ്പിച്ചു. എക്‌സിൽ പങ്കുവച്ച പോസ്റ്റിലാണ് ബിജെപി കെജ്‌രിവാളിന്റെ ആഡംബര ഭവനത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്.
കെജ്‌രിവാളിന്റെ വസതിയെ ‘ശീഷ് മഹൽ’ എന്ന് പരാമർശിച്ച ബിജെപി വീടിനുള്ളിലെ ഇന്റീരിയർ വർക്കുകൾക്കും ആഡംബര ഫർണിച്ചറുകൾക്കുമായി ചെലവഴിച്ച ഭീമമായ തുക ചൂണ്ടിക്കാട്ടി. മാർബിൾ, ഗ്രാനൈറ്റ്, ലൈറ്റിംഗ് എന്നിവയുടെ ആകെ ചെലവ് ഏകദേശം 1.9 കോടി രൂപയാണ്. അതേസമയം, ജിം, സ്പാ, മറ്റ് ഉപകരണങ്ങൾ എന്നിവയ്‌ക്ക് 3.75 കോടി രൂപ. കെജ്‌രിവാൾ നിർമ്മിച്ചത് ഒരു 7-സ്റ്റാർ റിസോർട്ടാണ്. സർക്കാർ വീടോ കാറോ സുരക്ഷയോ സ്വീകരിക്കില്ലെന്ന് സത്യപ്രതിജ്ഞ ചെയ്ത ഒരാൾക്ക് നികുതിദായകരുടെ പണം എങ്ങനെ കൊള്ളയടിക്കാനാകുമെന്ന് കെജ്‌രിവാളിനെ രൂക്ഷമായി വിമർശിച്ച ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ ചോദിച്ചു.
അതേസമയം വരാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 20 സ്ഥാനാർഥികളുടെ രണ്ടാം പട്ടിക ആം ആദ്മി പാർട്ടി തിങ്കളാഴ്ച പുറത്തിറക്കി.18 സിറ്റിംഗ് എംഎൽഎമാരെ ഒഴിവാക്കി, മനീഷ് സിസോദിയ ഉൾപ്പെടെയുള്ളവർക്ക് പുതിയ സീറ്റുകളും നൽകിയാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിരിക്കുന്നത്.
खुद को आम आदमी कहने वाले @ArvindKejriwal की अय्याशी के शीशमहल की सच्चाई हम बताते आए हैं , आज आपको दिखायेंगे भी!
जनता के पैसे खाकर अपने लिए 7-Star Resort का निर्माण करवाया है!
शानदार Gym-Sauna Room-Jacuzzi की कीमत!
• Marble Granite Lighting→ ₹ 1.9 Cr.
•Installation-Civil… pic.twitter.com/QReaeNMRQ8— Virendraa Sachdeva (@Virend_Sachdeva) December 10, 2024















