പ്രകൃതിയുടെ കാവൽക്കാരന് ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്കാരം; മാധവ് ​ഗാഡ്​ഗിൽ 'ചാമ്പ്യൻ ഓഫ് ദ എർത്ത്'
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രകൃതിയുടെ കാവൽക്കാരന് ഐക്യരാഷ്‌ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്കാരം; മാധവ് ​ഗാഡ്​ഗിൽ ‘ചാമ്പ്യൻ ഓഫ് ദ എർത്ത്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 10:13 am IST
FacebookTwitterWhatsAppTelegram

ഐക്യരാഷ്‌ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്കാരം ‘ചാമ്പ്യൻ ഓഫ് ദ എർത്ത്’ ഇന്ത്യയുടെ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ​ഗാഡ്​ഗിലിന്. പരിസ്ഥിതിക്കായുള്ള പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്‌ട്രസഭ നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണിത്.

‘ലൈഫ് ടൈം അച്ചീവ്മെൻ്റ്’ പുരസ്കാരമാണ് അദ്ദേഹത്തിന് ലഭിച്ചത്. ജൈവവൈവിധ്യ സമ്പന്നവും പരിസ്ഥിതിലോലവുമായ പശ്ചിമഘട്ട മേഖലയിലെ പ്രവർത്തനമാണ് ​ഗാ​ഡ്​ഗിലിനെ പുരസ്കാരത്തിന് അർഹനാക്കിയത്. പതിറ്റാണ്ടുകളായി ​ഗവേഷണത്തിലൂടെയും പൊതുജന പങ്കാളിത്തത്തിലൂടെയും ജനങ്ങളെയും ഭൂമിയെയും ​ഗാഡ്​ഗിൽ സംരക്ഷിച്ചുവരുന്നു. പശ്ചിമഘട്ട മേഖലയെ സംരക്ഷിക്കുന്നതിനായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ലോകത്തെയാകെ ആകർഷിച്ചിട്ടുണ്ട്.

​ഗാഡ്​ഗിലിന് പുറമേ ബ്രസീലിയൻ മന്ത്രി സോണിയ ​ഗ്വാജജാറ (പോളിസി ലീഡർഷിപ്പ്), യുഎസിലെ എയ്മി ബൊവ്ഴ്സ് കോർഡാലിസ് (ഇൻസ്പിരേഷൻ ആൻഡ് ആക്ഷൻ), റൊമാനിയിലെ ​ഗബ്രിയേൽ പൗൻ (ഇൻസ്പിരേഷൻ ആൻഡ് ആക്ഷൻ), ചൈനീസ് ശാസ്ത്രജ്ഞൻ ലു ചി (സയൻസ് ആൻഡ് ഇനവേഷൻ), സുസ്ഥിര കാർഷിക സംരംഭമായ സെകെം (ഓന്തപ്രണേറിയൽ വിഷൻ) എന്നിവരാണ് ഈ വർഷത്തെ ) ‘ചാമ്പ്യൻ ഓഫ് ദ എർത്ത്’ പുരസ്കാരം നേടിയ മറ്റുള്ളവർ. ‌‌

പരിസ്ഥിതി മേഖലയിൽ ഐക്യരാഷ്‌ട്രസഭ നൽകുന്ന ഉയർന്ന ബഹുമതിയാണ് ചാമ്പ്യൻ ഓഫ് ദ എർത്ത്’ പുരസ്കാരം. 2005-ൽ ആരംഭിച്ച പുരസ്കാരം 122 പേരാണ് ഇതുവരെ സ്വന്തമാക്കിയത്. 2018-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ‘പോളിസി ലീഡർഷിപ്പ്’ വിഭാ​ഗത്തിൽ ചാമ്പ്യൻസ് ഓഫ് ദ എർത്ത് പുരസ്കാരം കരസ്ഥമാക്കിയിരുന്നു.

Tags: UNunited nationsmadhav gadgilChampion Of The EarthUNEP
ShareTweetSendShare

More News from this section

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies