ചങ്ങനാശ്ശേരി : ക്ഷേത്രാനുഷ്ഠാന ചടങ്ങുകൾക്കും പാരമ്പര്യ തനിമ വിളിച്ചോതുന്ന ഉത്സവ ചടങ്ങുകൾക്കും പ്രാമുഖ്യം നൽകി ക്ഷേത്രോപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ ചങ്ങനാശ്ശേരി കാവിൽ ഭഗവതി ക്ഷേത്രത്തിൽ തിരുവുത്സവം നടത്തുന്നു. 2024 ഡിസംബർ 17ന് കോടിയേറി ഡിസംബർ 26ന് ആറാട്ടോടുകൂടിയാണ് ഉത്സവ സമാപനം.
തൃക്കൊടിയേറ്റ് ഡിസംബർ 17ന് വൈകുന്നേരം ഏഴിനും 7. 30ന് മധ്യേ തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ കുഴിക്കാട്ടില്ലത്ത് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെയും ക്ഷേത്രമേൽശാന്തി വി ആർ രാജേഷിന്റെയും മുഖ്യകാർമികത്വത്തിൽ നടക്കും. രണ്ടാം ഉത്സവമായ ഡിസംബർ 18 ബുധനാഴ്ചയും മൂന്നാം ഉത്സവമായ ഡിസംബർ 19 വ്യാഴാഴ്ചയും ക്ഷേത്ര അനുഷ്ഠാന ചടങ്ങുകളാണ് ഉള്ളത്.
നാലാം ഉത്സവമായ ഡിസംബർ 20 വെള്ളിയാഴ്ച രാത്രി 7 30ന് ചങ്ങനാശ്ശേരി ജയകേരള സ്കൂൾ ഓഫ് പെർഫോമൻസ് ആർട്സ് അവതരിപ്പിക്കുന്ന നടനവർഷിണി നൃത്ത കലാശില്പം. അഞ്ചാം ഉത്സവമായ ഡിസംബർ 21 ശനിയാഴ്ച പ്രശസ്ത നർത്തകിയും പ്രമുഖ ചലച്ചിത്ര താരവുമായ ശാലു മേനോനും സംഘവും അവതരിപ്പിക്കുന്ന ചങ്ങനാശ്ശേരി ജയകേരളയുടെ നാട്യ സംഗീത ശില്പം രൗദ്രമുഖി ഉണ്ടായിരിക്കും.
ആറാം ഉത്സവമായ ഡിസംബർ 22 ഞായറാഴ്ച രാത്രി 7 30ന് മാസ്റ്റർ ഹരികൃഷ്ണൻ എൻ ഭക്തൻ അവതരിപ്പിക്കുന്ന വയലിൻ സോളോ, ഡോക്ടർ രമാദേവി ചമ്പക്കരയുടെ മോഹിനിയാട്ടം എന്നിവ ഉണ്ടായിരിക്കും.ഏഴാം ഉത്സവമായ ഡിസംബർ 23 തിങ്കളാഴ്ച രാത്രി പത്തിന് ലൗലി ജനാർദ്ദനൻ അവതരിപ്പിക്കുന്ന ഗാനോത്സവം.എട്ടാം ഉത്സവമായ ഡിസംബർ 24 ചൊവ്വാഴ്ച രാത്രി 10ന് കോട്ടയം കലാക്ഷേത്രം അവതരിപ്പിക്കുന്ന കോമഡി ഡബിൾ ഡമാക്കാ.ഒമ്പതാം ഉത്സവമായ ഡിസംബർ 25 ബുധനാഴ്ച വൈകിട്ട് നാലിന് തെങ്ങമം ഗോപാലകൃഷ്ണന്റെ ഓട്ടൻ തുള്ളൽ, രാത്രി 10ന് സുപ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായിക ദുർഗ്ഗാ വിശ്വനാഥ് നയിക്കുന്ന ഗാനമേള എന്നിവ ഉണ്ടായിരിക്കും. തുടർന്ന് പള്ളിവേട്ട.
ഡിസംബർ 26 വ്യാഴാഴ്ച തിരുവുത്സവ തിരുവാറാട്ട് ദിനത്തിൽ ഉച്ചയ്‌ക്ക് 3 . 30ന് പെരുവനം അനിൽകുമാറിന്റെ നേതൃത്വത്തിൽ 60ൽ പരം കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളം. വൈകിട്ട് ആറിന് ചങ്ങനാശ്ശേരി കാവിൽ ഭഗവതി ക്ഷേത്രത്തിൽ നിന്ന് പെരുന്ന തൃക്കണ്ണാപുരം ക്ഷേത്രത്തിലേക്ക് ആറാട്ട് പുറപ്പാട്.
വൈകുന്നേരം 5 . 30 മുതൽ രാത്രി 8.30 വരെ ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നാഗസ്വര കച്ചേരി. വൈകുന്നേരം 6 . 45നാണ് തിരുവാറാട്ട്.
സന്ധ്യയ്‌ക്ക് ഏഴുമണി മുതൽ ആറാട്ട് വരവ്. രാത്രി 8.30ന് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ആറാട്ട് സ്വീകരണം. രാത്രി 9 . 30ന് താലപ്പൊലിയുടെ അകമ്പടിയോടെ ആറാടി എഴുന്നള്ളുന്ന ചങ്ങനാശേരിയിൽ കാവിൽ ഭഗവതിയെ ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു. കാവിലമ്മയുടെ തിടമ്പേറ്റുന്നത് ഗജവീരൻ പുതുപ്പള്ളി സാധുവാണ്.