കാലുകളുടെയും നഖങ്ങളുടെയും സംരക്ഷണത്തിനുമായി ബ്യൂട്ടിപാർലറുകളിൽ പോയി പെഡിക്യൂർ പോലുള്ളവ ചെയ്യുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. എന്നാൽ പണം മുടക്കി ഇത്തരം കാര്യങ്ങൾ ചെയ്തു നോക്കാൻ മടിയുള്ളവരും നമുക്കിടയിലുണ്ടായിരിക്കും. അത്തരക്കാർക്ക് പെഡിക്യൂറിന് പകരം വീട്ടിൽ തന്നെ എളുപ്പത്തിൽ മറ്റൊരുവിദ്യ പരീക്ഷിച്ചു നോക്കാം. ചെറുചൂടുവെള്ളം മാത്രം മതി. ഇതറിഞ്ഞോളൂ..
കാലുകൾ ചെറുചൂടുവെള്ളത്തിൽ മുക്കിവയ്‌ക്കുന്നത് കാലുകളുടെയും നഖങ്ങളുടെയും സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിന് പുറമെ സമ്മർദ്ദം അകറ്റുന്നതിനും സഹായിക്കുന്നുവെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ചൂടുവെള്ളത്തിൽ അൽപം ഉപ്പിട്ട് കാലുകൾ മുക്കിവയ്‌ക്കുന്നത് നഖങ്ങൾക്കിടയിലെ ചളി ഇളക്കി കളയുന്നതിനും രോഗാണുക്കളെ നശിപ്പിക്കുന്നതിനും സഹായിക്കുന്നു. പാദം മൃദുവാക്കുന്നതിനും വിണ്ടുകീറൽ ഒഴിവാക്കുന്നതിനും സഹായിക്കുന്നു.
സന്ധിവേദന കുറയ്‌ക്കുന്നതിനും രക്തചംക്രമണം കൂട്ടുന്നതിനും ഇങ്ങനെ ചെയ്യുന്നത് ഗുണപ്രദമാണ്. ചൂടുവെള്ളത്തിൽ അൽപം ട്രീ ഓയിൽ ഒഴിച്ച് കാലുകൾ മുക്കിവയ്‌ക്കുന്നത് പാദങ്ങൾ വൃത്തിയാക്കുന്നതിനും രോഗാണുക്കൾ ഇല്ലാതാക്കാനും ഈർപ്പം നിലനിർത്താനും സഹായിക്കും.















