വിശ്വസ്തനും സ്നേഹമുള്ളവനുമായ പങ്കാളി; സാമ്പത്തിക ഭദ്രത കൈവരിക്കും; പുതിയ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവച്ച് സാമന്ത
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വിശ്വസ്തനും സ്നേഹമുള്ളവനുമായ പങ്കാളി; സാമ്പത്തിക ഭദ്രത കൈവരിക്കും; പുതിയ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവച്ച് സാമന്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 07:53 pm IST
FacebookTwitterWhatsAppTelegram

തെന്നിന്ത്യൻ താരങ്ങളായ നാ​ഗചൈതന്യയുടെയും ശോഭിത ധൂലിപാലയുടെ വിവാഹത്തിന് പിന്നാലെ ശ്രദ്ധേയമായി നടി സാമന്തയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്. 2025-ലെ തന്റെ വാർഷിക രാശിയെ കുറിച്ച് പങ്കുവക്കുകയാണ് സാമന്ത. വിശ്വസ്തനും സ്നേഹസമ്പന്നനുമായ ജീവിതപങ്കാളിക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് ആരാധകരെ അറിയിച്ചുകൊണ്ടുള്ള താരത്തിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു.

ആമേൻ എന്ന വാക്കും സാമന്ത ഇൻസ്റ്റ​ഗ്രാമിൽ കുറിക്കുന്നു. പുതിയ വർഷത്തിൽ പ്രതീക്ഷിക്കുന്ന കാര്യങ്ങളാണ് താരം പങ്കുവക്കുന്നത്. വളരെ തിരക്കുള്ള വർഷമാകും, സാമ്പത്തികമായി വളർച്ച ഉണ്ടാകും, വലിയ ലക്ഷ്യങ്ങൾ സഫലീകരിക്കും, മാനസിക-ശാരീരിക ആരോ​ഗ്യം കൈവരിക്കും, നല്ല അവസരങ്ങൾ തേടിവരും, വിശ്വസ്തനും സ്നേഹനിധിയുമായ ജീവിത പങ്കാളിയെ കണ്ടെത്തും, ​ഗർഭധാരണം എന്നിങ്ങനെയാണ് സാമന്തയുടെ വാർഷിക രാശിയിൽ പറയുന്നത്.

പോസ്റ്റിന് പിന്നാലെ പ്രതീക്ഷിക്കുന്നത് തന്നെ നടക്കട്ടെയെന്നും രാശി ഫലം യാഥാർത്ഥ്യമാവട്ടെയെന്നും ആരാധകർ ആശംസിച്ചു. ചില വർഷങ്ങൾ നമ്മളെ കൂടുതൽ വിജയത്തിലേക്ക് എത്തിക്കുമെന്നും എന്നാൽ മറ്റ് ചില വർഷങ്ങൾ നമ്മുടെ വ്യക്തിത്വത്തെ കെട്ടിപ്പടുക്കുന്നുവെന്നും മറ്റൊരു പോസ്റ്റിൽ സാമന്ത പറയുന്നു.

കഴിഞ്ഞയാഴ്ചയാണ് സാമന്തയുടെ മുൻ ഭർത്താവും നടനുമായ നാ​ഗചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും വിവാഹം നടന്നത്. ഹൈദരാബാദിൽ പരമ്പരാ​ഗത ചടങ്ങുകളോടെയായിരുന്നു വിവാഹം. ഇതിന് പിന്നാലെ സാമന്തയുടെ പോസ്റ്റുകളും സ്റ്റോറികളും എന്താണെന്ന് അറിയാനുള്ള ആവേശത്തിലായിരുന്നു ആരാധകർ. ഇതിനിടെയാണ് തന്റെ രാശി ഫലം പങ്കുവച്ച് താരം എത്തിയത്.

നാലാം വിവാഹവാർഷികത്തിന് ദിവസങ്ങൾ ബാക്കിനിൽക്കേയാണ് നാ​ഗചൈതന്യയും സാമന്തയും വേർപിരിയുന്നുവെന്ന് അറിയിച്ചത്. ഏറെ നാളായി ചർച്ച ചെയ്തിരുന്ന അഭ്യൂഹങ്ങൾക്കും വ്യാജ പ്രചരണങ്ങൾക്കും വിരാമമിട്ടായിരുന്നു ഇരുവരുടെയും സ്ഥിരീകരണം.

Tags: viralinstagramsamanthaStory
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies