നടി പാർവതി തിരുവോത്തിന്റെ പുതിയ ഹോബി, വസ്ത്രധാരണത്തിലും ലുക്കിലും പുതിയ പരീക്ഷണങ്ങൾ നടത്തുക എന്നതാണ്. മേക്കപ്പിലും ഹൈയർ സ്റ്റൈലിംഗിലുമടക്കം വേറിട്ട പരീക്ഷണങ്ങൾ താരം നടത്താറുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലാകാറുമുണ്ട്. ഇതിന്റെയെല്ലാം ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ പങ്കുവച്ച പുത്തൻ മേക്കോവർ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
മുംബൈയിൽ ലൈഫ് ഒഫ് പൈയുടെ മ്യൂസിക്കൽ പ്രീമിയറിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് താരത്തെ വേറിട്ട ലുക്കിൽ കണ്ടത്. കറുപ്പും വെളുപ്പും നിറങ്ങൾ ഇടകലർത്തിയുള്ള ലോംഗ് ഷർട്ട് ടൈപ്പ് ഡ്രസ്സാണ് താരം ധരിച്ചിരിക്കുന്നത്. എന്നാൽ പുത്തൻ ലുക്കും ആരാധകർക്ക് അത്ര കണ്ട് ദഹിച്ചിട്ടില്ല എന്ന് വേണം കമൻ്റ് ബോക്സ് കണ്ട് കരുതാൻ. മൈക്കിൾ ജാക്സൺ ഹെയർ സ്റ്റൈൽ ഡാൻസ് മാസ്റ്റർ വിക്രമിന്റേതായി പാെളിച്ചെന്നാണ് അവരുടെ കമൻ്റുകൾ. ഇതിനിടെ ചില ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും താരം നടത്തിയിരുന്നു.
View this post on Instagram
“>