ഗർഭിണിയാണെന്ന സമൂഹ മാദ്ധ്യമ പ്രചാരണങ്ങൾ തള്ളി ബോളിവുഡ് നടി സൊനാക്ഷി സിൻഹയും ഭർത്താവ് സഹീർ ഇഖ്ബാലും. കേളി ടെയിൽസ് എന്ന യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദമ്പതികൾ അഭ്യുഹങ്ങൾ നിഷേധിച്ചത്. തങ്ങൾ വിവാഹ ജീവിതം ആസ്വദിച്ചു തുടങ്ങിയിട്ടേയുള്ളുവെന്നും അതിനിടയിൽ ഇത്തരം കിംവദന്തികൾ പ്രചരിപ്പിക്കുന്നത് അസ്വസ്ഥമാക്കുന്നുവെന്നും താരം പറഞ്ഞു.
“ഞാൻ ഗർഭിണിയല്ല, കുറച്ച് തടി കൂടിയിട്ടുണ്ട്. ഞങ്ങൾ കുറച്ചധികം വിരുന്നുകളിൽ പങ്കെടുത്തു. അതിപ്പോഴും തുടരുകയാണ്. ഒരുമിച്ച് യാത്രകൾ ചെയ്യുന്ന തിരക്കിലാണ്,” സൊനാക്ഷിനാക്ഷി പറഞ്ഞു. തങ്ങൾ വീട്ടിലെ ഓമന നായയ്‌ക്കൊപ്പം പങ്കുവച്ച ചിത്രങ്ങൾക്ക് താഴെയും ഗർഭിണിയാണോ എന്നുള്ള കമന്റുകളായിരുന്നു. ആളുകളുടെ അഭിനന്ദന സന്ദേശം ലഭിച്ചത് രസകരമായി തോന്നിയെന്ന് സഹീർ പറഞ്ഞു. ചില സമയത്ത് ആളുകൾ മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഭ്രാന്തമായി ചിന്തിക്കുന്നവരാണെന്നും താരം പറഞ്ഞു.
ഒരു ക്ലിനിക്കിന് പുറത്തുവെച്ച് പാപ്പരാസികൾ പകർത്തിയ ഇരുവരുടെയും ചിത്രമാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. പിന്നാലെ താര ദമ്പതികൾ പങ്കുവച്ച പോസ്റ്റുകൾക്ക് താഴെ ആരാധകർ കമന്റുകളുമായെത്തുകയായിരുന്നു. നീണ്ട ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ ജൂൺ 23 നാണ് സൊനാക്ഷിനാക്ഷിയും ഇഖ്ബാലും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തിരുന്നത്. തുടർന്ന് സഹപ്രവർത്തകർക്കായി ഒരു ആഡംബര വിവാഹവിരുന്നും ഒരുക്കിയിരുന്നു.