തിരുവനന്തപുരം: തന്നെ കുടുക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക് വ്യാജരേഖയുണ്ടാക്കിയെന്ന് എൻ. പ്രശാന്ത് ഐഎഎസ്. പഴയ തീയതി വെച്ചാണ് രണ്ട് കത്തുകൾ വ്യാജമായി നിർമിച്ചത്. സെക്രട്ടേറിയറ്റിലെ ഇ- ഓഫിസ് രേഖകളിൽ ഇത് വ്യക്തമാണ്. മാദ്ധ്യമങ്ങളിൽ തനിക്കെതിരെ വന്ന രേഖകൾ ജയതിലകിന്റെ ഓഫിസിൽ നിന്ന് നൽകിയതാണെന്നും താനറിയാതെ തന്റെ ഇ- ഓഫിസ് ഐഡിയിൽ നിന്ന് ചില ഫയലുകൾ നീക്കം ചെയ്തുവെന്നും പ്രശാന്ത് ആരോപിച്ചു. ജനം ടിവിയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രശാന്തിന്റെ വെളിപ്പെടുത്തൽ.
” ഉന്നതിയുമായി ബന്ധപ്പെട്ട രേഖകൾ കൃത്യമായി മടക്കി നൽകിയിട്ടുണ്ട്. മിനിസ്റ്റർ ഓഫീസിൽ നിന്നാണ് ജയതിലകിന്റെ ഓഫീസിലേക്ക് ഫയലുകൾ നൽകിയത്. മെയ് 14 ന് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് വേണ്ടി അഡീൽണൽ സെക്രട്ടറി ശ്രീജ. പി. എസ് നൽകിയ കത്തിൽ മുഴുവൻ രേഖകളും തിരിച്ച് നൽകിയശേഷമാണ് സ്ഥാനം ഒഴിഞ്ഞതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പിന്നീട് തന്നെ കുടുക്കാനായി ആറാമാസത്തിലെയും ഏഴാമാസത്തിലെയും ഡേറ്റ് ഇട്ട് രണ്ട് കത്തുകൾ വ്യാജമായി നിർമിക്കുകയായിരുന്നു. ഈ കത്തിൽ ലെറ്റർ ഹെഡോ, ഫയൽ നമ്പറോ ഇല്ല. ഈ കത്തുകൾ അപ്ലോഡ് ചെയ്തത് ജയതിലകിന്റെ ഓഫീസിൽ നിന്നാണെന്ന് ഇ- ഓഫീസിൽ വ്യക്തമാണ്. ജയതിലകിന്റെ ഓഫീസിൽ നിന്നാണ്
തനിക്കെതിരായ വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് കൈമാറിയത്. ഇ-ഓഫീസിലെ പിഡിഎഫ് ഫയലിന്റെ ഏറ്റവും താഴെ ഡൗൺലോഡ് ചെയ്ത വ്യക്തിയുടെ വിവരം കാണിക്കും. ഇ- ഓഫീസിൽ ദൈവത്തിന്റെ കണ്ണുണ്ടെന്നെന്നനും പ്രശാന്ത് പറഞ്ഞു.















