ജയതിലക് പഴയ തീയതിയിൽ രണ്ട് കത്തുകൾ വ്യാജമായി നിർമിച്ചു; എല്ലാം തന്നെ കുടുക്കാൻ; ഇ- ഓഫീസിൽ ദൈവത്തിന്റെ കണ്ണ്: എൻ. പ്രശാന്ത്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജയതിലക് പഴയ തീയതിയിൽ രണ്ട് കത്തുകൾ വ്യാജമായി നിർമിച്ചു; എല്ലാം തന്നെ കുടുക്കാൻ; ഇ- ഓഫീസിൽ ദൈവത്തിന്റെ കണ്ണ്: എൻ. പ്രശാന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2024, 03:08 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തന്നെ കുടുക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക് വ്യാജരേഖയുണ്ടാക്കിയെന്ന് എൻ. പ്രശാന്ത് ഐഎഎസ്. പഴയ തീയതി വെച്ചാണ് രണ്ട് കത്തുകൾ വ്യാജമായി നിർമിച്ചത്. സെക്രട്ടേറിയറ്റിലെ ഇ- ഓഫിസ് രേഖകളിൽ ഇത് വ്യക്തമാണ്. മാദ്ധ്യമങ്ങളിൽ തനിക്കെതിരെ വന്ന രേഖകൾ ജയതിലകിന്റെ ഓഫിസിൽ നിന്ന് നൽകിയതാണെന്നും  താനറിയാതെ തന്റെ ഇ- ഓഫിസ് ഐഡിയിൽ നിന്ന് ചില ഫയലുകൾ നീക്കം ചെയ്തുവെന്നും പ്രശാന്ത് ആരോപിച്ചു. ജനം ടിവിയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രശാന്തിന്റെ വെളിപ്പെടുത്തൽ.

” ഉന്നതിയുമായി ബന്ധപ്പെട്ട രേഖകൾ കൃത്യമായി മടക്കി നൽകിയിട്ടുണ്ട്. മിനിസ്റ്റർ ഓഫീസിൽ നിന്നാണ് ജയതിലകിന്റെ ഓഫീസിലേക്ക് ഫയലുകൾ നൽകിയത്. മെയ് 14 ന് അഡീഷണൽ  ചീഫ് സെക്രട്ടറിക്ക് വേണ്ടി അഡീൽണൽ സെക്രട്ടറി ശ്രീജ. പി. എസ് നൽകിയ കത്തിൽ  മുഴുവൻ രേഖകളും തിരിച്ച് നൽകിയശേഷമാണ് സ്ഥാനം ഒഴിഞ്ഞതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പിന്നീട് തന്നെ കുടുക്കാനായി ആറാമാസത്തിലെയും ഏഴാമാസത്തിലെയും ഡേറ്റ് ഇട്ട് രണ്ട് കത്തുകൾ വ്യാജമായി നിർമിക്കുകയായിരുന്നു. ഈ കത്തിൽ ലെറ്റർ ഹെഡോ, ഫയൽ നമ്പറോ ഇല്ല. ഈ കത്തുകൾ അപ്ലോ​ഡ് ചെയ്തത് ജയതിലകിന്റെ ഓഫീസിൽ നിന്നാണെന്ന് ഇ- ഓഫീസിൽ വ്യക്തമാണ്. ജയതിലകിന്റെ ഓഫീസിൽ നിന്നാണ്
തനിക്കെതിരായ വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് കൈമാറിയത്.  ഇ-ഓഫീസിലെ പിഡിഎഫ് ഫയലിന്റെ ഏറ്റവും താഴെ ഡൗൺലോഡ്‌ ചെയ്ത വ്യക്തിയുടെ വിവരം കാണിക്കും. ഇ- ഓഫീസിൽ ദൈവത്തിന്റെ കണ്ണുണ്ടെന്നെന്നനും പ്രശാന്ത് പറഞ്ഞു.

Tags: interviewN Prasanth IASJayathilak IAS
Share
Tweet
SendShare

More News from this section

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies