കാസർകോട്: തേങ്ങയിടുന്നതിനിടെ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പരപ്പ തോടഞ്ചൽ സ്വദേശി രവിയാണ് മരിച്ചത്. ഷോക്കേറ്റ് താഴെ വീണ് ഗുരുതരമായി പരിക്കേറ്റ ഇയാൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തേങ്ങയിടുന്നതിനിടെ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ് തെറിച്ച് വീണ രവിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവുകളും ചതഞ്ഞ പാടുകളുമുണ്ടായിരുന്നു.
വീഴ്ചയിൽ ബോധം നഷ്ടപ്പെട്ട രവിയെ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ശരീരത്തിൽ ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.















