ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് നടൻ രാജേഷ് മാധവനും ദീപ്തി കാരാട്ടും വിവാഹിതരായത്. രാവിലെ ക്ഷേത്രത്തിൽ വച്ച്, ഇരുവരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു താലികെട്ട്. വിവാഹത്തിന് ശേഷം റിസപ്ഷൻ ചടങ്ങുകളും ഒരുക്കിയിരുന്നു. നിരവധി താരങ്ങളാണ് റിസപ്ഷനിൽ പങ്കെടുത്തത്.
വിവാഹത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദിയെന്ന് താലികെട്ടിന് ശേഷം രാജേഷ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കെട്ട് കഴിഞ്ഞു. പരിപാടി കഴിഞ്ഞു എന്നായിരുന്നു താരത്തിന്റെ മറുപടി. നടിമാരായ ദർശന, ദിവ്യപ്രഭ, റിമ കല്ലിങ്കൽ, അനാർക്കലി, ലിയോണി ലിഷോയ് എന്നിവർ വിവാഹാഘോഷത്തിൽ പങ്കെടുത്തു.
മുണ്ടും ഷർട്ടുമാണ് റിസപ്ഷനിലെ രാജേഷിന്റെ വേഷം. സാരിയിൽ സുന്ദരിയായാണ് ദീപ്തി വേദിയിലെത്തിയത്. വിവാഹത്തിൽ പങ്കെടുത്ത്, നവദമ്പതികൾക്ക് ആശംസകൾ അറിയിക്കുന്ന താരങ്ങളുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നുണ്ട്.
‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് രാജേഷും ദീപ്തിയും സുഹൃത്തുക്കളായത്. ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർമാരിൽ ഒരാളായിരുന്നു ദീപ്തി കാരാട്ട്. രാജേഷ് നായകനായി പുറത്തിറങ്ങിയ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിന് ശേഷമാണ് ഇുവരും പ്രണയത്തിലായത്.