സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക; എന്ത് നടപടി സ്വീകരിച്ചു? എന്ന് നൽകുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ; ഇടപെടൽ എൻജിഒ സംഘിന്റ പരാതിയിൽ

Published by
Janam Web Desk

കൊച്ചി: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക വിതരണം ചെയ്യുന്നതിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് സംസ്ഥാന സർക്കാരിനോട് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ. ക്ഷാമബത്ത മുഴുവനും രണ്ട് ഗഡു വീതം അനുവദിച്ച് കൊടുത്തു തീർക്കുമെന്ന് സർക്കാർ നേരത്തെ ട്രിബ്യൂണലിൽ അറിയിച്ചിരുന്നു. ഇതിൽ എന്ത് നടപടി സ്വീകരിച്ചുവെന്നാണ് ട്രിബ്യൂണൽ ആരാഞ്ഞത്. വിഷയത്തിൽ കേരള എൻജിഒ സംഘ് നൽകിയ കേസ് പരിഗണിക്കവേയാണ് സർക്കാരിനുവേണ്ടി ഹാജരായ ഗവണ്മെന്റ് പ്ലീഡറോട് ട്രിബ്യൂണൽ ഇക്കാര്യം ചോദിച്ചത്.

2024-25 ലെ സംസ്ഥാന ബജറ്റ് അവതരണ വേളയിലാണ് കുടിശികയുള്ള ക്ഷാമബത്ത മുഴുവനും 2 ഗഡു വീതം അനുവദിച്ച് കൊടുത്തു തീർക്കുമെന്ന് സർക്കാർ പറഞ്ഞത്. ഇതിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നാണ് ട്രിബ്യൂണലിന്റെ ചോദ്യം. ക്ഷാമബത്ത കുടിശിക എന്ന് നൽകുമെന്നും അറിയിക്കാൻ ട്രിബൂണൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ക്ഷാമബത്ത അനുവദിക്കാൻ നിർദ്ദേശിക്കണമെന്നും അനുവദിച്ച 2 ഗഡു ക്ഷാമബത്തയുടെ കുടിശിക തുക നൽകണമെന്നുമുള്ള ആശ്യവുമായിട്ടാണ് കേരള NGO സംഘ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണലിൽ കേസ് നൽകിയത്. കേസ് അടുത്ത മാസം 13 ന് വീണ്ടും പരിഗണിക്കും.

Share
Leave a Comment