വെളുത്ത സുന്ദരൻ മുട്ടയുടെ പുറത്ത് രണ്ട് കൊട്ടു കൊട്ടി ചട്ടിയിലേക്കോ പാത്രത്തിലേക്കോ ഒഴിച്ച് കഴിഞ്ഞാൽ പിന്നെ മുട്ടത്തോടിനോട് കടുത്ത അവഗണനയാണ് എല്ലാവരും. എന്നാൽ മുട്ടയോളം ഗുണങ്ങളാണ് മുട്ടത്തോടിലുമുള്ളതെന്ന് എത്ര പേർക്കറിയാം?
കാൽസ്യത്തിന്റെ സമ്പന്ന കേന്ദ്രമാണ് മുട്ടത്തോട്. രക്തസമ്മർദ്ദത്തിനും രക്തസമ്മർദ്ദത്തിനും മുട്ടത്തോട് ബെസ്റ്റാണ്. സിങ്ക്, മംഗനീസ്, ഫോസ്ഫറസ് എന്നിവ മുട്ടത്തോടിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ഈ മുട്ടത്തോട് എങ്ങനെ ശരീരത്തിന് ഗുണം ചെയ്യും വിധത്തിൽ കഴിക്കുമെന്നാകും ചിന്തിക്കുക. ചില രേഗങ്ങൾക്കുള്ള പ്രതിവിധിയുമാണ് മുട്ടത്തോട്.
പ്രായമേറുന്നതിന് അനുസരിച്ച് അസ്ഥികളുടെ ബലവും കുറയുന്നു. ആർത്തവവിരാമുള്ള സ്ത്രീകളിൽ കാണുന്ന കാൽസ്യ കുറവ് പരിഹരിക്കാൻ മുട്ടത്തോട് സഹായിക്കും. ഇത് ഇടുപ്പിന്റെയും നട്ടെല്ലിന്റെയും അസ്ഥികളെ ബലപ്പെടുത്തുന്നു.
കാൽസ്യം സപ്ലിമെൻ്റ് വാങ്ങി കഴിക്കുന്നവർ മുട്ടത്തോടിനെ കൂട്ടുപിടിച്ചോളൂ.. മുട്ടത്തോട് പൊടിയാക്കി തിളപ്പിച്ച് ഏതെങ്കിലും ഭക്ഷണത്തോടൊപ്പമോ, പാനീയത്തോടൊപ്പമോ കഴിക്കാവുന്നതാണ്. തോടിനുള്ളിലെ പാടയും ഭക്ഷ്യയോഗ്യമാണ്. മുട്ടത്തോട് പെട്ടെന്ന് ദഹിക്കുന്നതാണ്. മുട്ടത്തോട് പൊടിച്ചത് ബ്രെഡ്, പിസ്സ, പാസ്ത തുടങ്ങിയ വിഭവങ്ങളിൽ ചേർത്തും കഴിക്കാം.
അൾസറിനും ദഹനപ്രശ്‌നങ്ങൾക്കും ഉത്തമപരിഹാരമാണ് മുട്ടയുത്തോട്. നാരങ്ങാ നീരുമായി ചേർത്ത് ചൂടുള്ള പാലുമായി മിക്‌സ് ചെയ്ത് ദിവസവും രണ്ട് നേരം കഴിക്കുക. അൾസറും ദഹനസംബന്ധമായ പ്രശ്‌നങ്ങളും ഇല്ലാതാക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശപ്രകാരം മാത്രമേ ഇത്തരം പരീക്ഷണങ്ങൾക്ക് നിൽക്കാവൂ.















