മിത്തല്ല, ഇത് സത്യം! കോഴിയിറച്ചി കഴുകരുത്!! നേരിട്ട് വേവിക്കണമെന്ന് വിദഗ്ധർ; കാരണമിത്..
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മിത്തല്ല, ഇത് സത്യം! കോഴിയിറച്ചി കഴുകരുത്!! നേരിട്ട് വേവിക്കണമെന്ന് വിദഗ്ധർ; കാരണമിത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2024, 06:49 pm IST
FacebookTwitterWhatsAppTelegram

കോഴിയിറച്ചി കഴിക്കുന്ന വലിയൊരു വിഭാ​ഗമാളുകളാണ് കേരളത്തിലുള്ളത്. ഇറച്ചി വാങ്ങിയാൽ അത് നല്ലപോലെ വെള്ളത്തിൽ അലമ്പി കഴുകുന്നവരാണ് ഇതിൽ ബഹുഭൂരിപക്ഷവും. അതിന് ശേഷമാണ് പാചകം ചെയ്യാൻ തുടങ്ങുക. ഇറച്ചി കഴുകാതെ വേവിക്കുന്നത് നമുക്ക് ചിന്തിക്കാൻ പോലും സാധ്യമല്ല.

എന്നാൽ ഫുഡ് ആൻഡ് സേഫ്റ്റി പ്രൊഫഷണലുകൾ പറയുന്നത് ‘ചിക്കൻ’ കഴുകാതെ പാകം ചെയ്യണമെന്നാണ്. ഇറച്ചി വെള്ളത്തിൽ അലമ്പി കഴുകുന്നത് നമ്മുടെ അടുക്കളയിൽ ബാക്ടീരിയ പെരുകാൻ കാരണമാകുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

ഭക്ഷ്യവിഷബാധയ്‌ക്ക് ഇടയാക്കുന്ന സുപ്രധാന കാരണങ്ങളിലൊന്നാണ് കാമ്പിലോബാക്‌ടർ. കോഴിയിറച്ചിയിൽ കാമ്പിലോബാക്‌ടർ, സാൽമൊണല്ല തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകളുണ്ട്. ഇത് വയറുവേദന, വയറിളക്കം, കടുത്ത ഭക്ഷ്യവിഷബാധ എന്നിവയ്‌ക്ക് കാരണമാകും.

യുകെ നാഷണൽ ഹെൽത്ത് സർവീസ് പറയുന്നതനുസരിച്ച്, പൈപ്പ് തുറന്നിട്ട് അതിന് കീഴിൽ കോഴിയിറച്ചി വച്ച് കഴുകിയാൽ മേൽപ്പറഞ്ഞ ബാക്ടീരിയകൾ അടുക്കളയിൽ വ്യാപിക്കും. ഇറച്ചി കഴുകുന്ന വെള്ളം അടുക്കള സ്ലാബിന്റെ അരികുകളിലേക്കും സിങ്കിന്റെ മറ്റ് ഭാ​ഗങ്ങളിലേക്കും തെറിക്കുന്നത് വഴിയാണ് ബാക്ടീരിയ പടരുന്നത്. കൂടാതെ മറ്റ് പാത്രങ്ങൾ, നമ്മുടെ കൈകൾ, വസ്ത്രങ്ങൾ എന്നിവയിലേക്കും ബാക്ടീരിയ കടന്നുകൂടും.

അതിനാൽ കോഴിയിറച്ചിയിലെ ബാക്ടീരിയയെ ഇല്ലാതാക്കാനുള്ള ഒരേയൊരു മാർഗ്ഗം അത് ശരിയായ താപനിലയിൽ നന്നായി വേവിക്കുക എന്നതാണ്. ചിക്കൻ പാകം ചെയ്യേണ്ട ഏറ്റവും കുറഞ്ഞ താപനില 165 ഡിഗ്രിയാണെന്നും വിദ​ഗ്ധർ പറയുന്നു.

ചിക്കൻ കഴുകാതെ വേവിക്കുന്നത് പ്രയാസകരമായി തോന്നുന്നുണ്ടെങ്കിൽ പേപ്പർ ടവൽ ഉപയോ​ഗിച്ച് തുടച്ച് ആദ്യം വൃത്തിയാക്കാവുന്നതാണ്. എന്നിരുന്നാലും ചിക്കൻ കഴുകി വേവിച്ച് ശീലമായവർക്ക് കഴുകാതെ കോഴിയിറച്ചി വേവിക്കുന്നത് ചിന്തിക്കാൻ പോലും സാധ്യമാകില്ല. അത്തരക്കാർ ചിക്കൻ കഴുകിയ ശേഷം നല്ലപോലെ അടുക്കള വൃത്തിയാക്കുക. ചിക്കൻ കഴുകിയ പാത്രം, സിങ്ക്, സ്ലാബ്, എന്നിവ നല്ലപോലെ വൃത്തിയാക്കി അണുവിമുക്തമാക്കുക. കൈകളും ശരീരവും ശുചിയാക്കുക. ചിക്കൻ വൃത്തിയാക്കുമ്പോൾ ധരിച്ച വസ്ത്രം ഉടൻ മാറ്റുകയും ചെയ്യുക. ഏറ്റവും പ്രധാനമായി, ചിക്കൻ കഴുകാൻ വേണ്ടി പൈപ്പു തുറന്നിടുകയും അതിന് കീഴിൽ ഇറച്ചിയിട്ട് കഴുകുകയും ചെയ്യുന്നത് പൂർണമായും ഒഴിവാക്കുക. പാത്രത്തിൽ വെള്ളം നിറച്ചുവച്ചതിന് ശേഷം അതിലിട്ട് കോഴിയിറച്ചി കഴുകുക.

Tags: HealthchickenKitchen Hacks
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies