ന്യൂഡൽഹി: നാക്കുപിഴ പറ്റാത്തവരായി ആരുണ്ട്? പാർലമെന്റിൽ ബഹളം വെക്കുന്നതിനിടെ അബദ്ധം വിളമ്പുന്ന നിരവധി രാഷ്‌ട്രീയ പ്രവർത്തകരെ നാം കണ്ടിരിക്കും. പത്രസമ്മേളനത്തിനിടെ സ്വയം മറന്ന് കത്തിക്കയറുന്നതിനിടെ നാക്കുപിഴ വരുത്തുന്ന അനവധി എംഎൽഎമാരും എംപിമാരും മന്ത്രിമാരുമുണ്ട്. ഇതിലേക്ക് തന്റെ പങ്കും സംഭാവന ചെയ്തിരിക്കുകയാണ് വയനാട് എംപി പ്രിയങ്ക വാദ്ര. ലോക്സഭയിൽ തന്റെ കന്നിപ്രസംഗത്തിനിടെ കേന്ദ്രസർക്കാരിനെ വിമർശിച്ച് ആഞ്ഞടിക്കാൻ ശ്രമിച്ചപ്പോഴാണ് പ്രിയങ്കയ്‌ക്ക് അബദ്ധം പറ്റിയത്.
പ്രസംഗമാരംഭിച്ച പ്രിയങ്ക, ഹിമാചൽ പ്രദേശിനെക്കുറിച്ച് പരാമർശിക്കുകയും തൽഫലമായി തന്റെ കുറ്റപ്പെടുത്തലുകൾ അവിടുത്തെ സർക്കാരിനെതിരെ ആയിപ്പോവുകയുമായിരുന്നു. ഇതിന് കയ്യടിക്കുന്ന നിരവധി കോൺഗ്രസ് എംപിമാരെയും കാണാം. കോൺഗ്രസ് സർക്കാരിന്റെ കീഴിലുള്ള സംസ്ഥാനത്തെ ഭരണനിർവഹണത്തെ നഖശിഖാന്തം വിമർശിച്ച് കോൺഗ്രസ് എംപിമാരിൽ നിന്ന് കയ്യടി വാങ്ങുന്ന വീഡിയോ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് പങ്കുവച്ചത്.
Priyanka Gandhi criticized the Himachal Pradesh government, seemingly unaware that her own party, the Congress, is in power there.
This isn’t driven by any noble intent—it’s just another example of her lack of awareness, much like her brother Rahul Gandhi.
The political circus… pic.twitter.com/nGWVzVHqX3— Amit Malviya (@amitmalviya) December 13, 2024
കോർപ്പറേറ്റുകൾക്ക് അനുകൂലമായി നിയമങ്ങൾ മെനയുന്നു, ആപ്പിൾ കർഷകരുടെ ഉപജീവനത്തിന് തടസം സൃഷ്ടിക്കുന്ന നയങ്ങൾ നടപ്പാലാക്കുന്നു, എന്നിങ്ങനെയായിരുന്നു ഹിമാചലിനെക്കുറിച്ച് പ്രിയങ്കയുടെ വാക്കുകൾ. “നിങ്ങൾ ഹിമാചലിലേക്ക് നോക്കൂ. വലിയ വലിയ നിയമങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് കുത്തകകൾക്ക് വേണ്ടിയാണ്. ഹിമാചലിൽ ആപ്പിൾ തോട്ടങ്ങളുണ്ടായിരുന്നു. അവിടെ ചെറിയ ചെറിയ കർഷകർ ഉണ്ടായിരുന്നു. അവർ കരയുകയാണ്. ഒരു വ്യക്തിക്ക് വേണ്ടി എല്ലാം മാറ്റി മറിക്കുകയാണ്. “-ഇതായിരുന്നു പ്രിയങ്ക പറഞ്ഞത്.
View this post on Instagram
രാഹുലിന്റെ പോലെ തന്നെയാണ് പ്രിയങ്കയെന്നും അവബോധമില്ലായ്മയുടെ മറ്റൊരു ഉദാഹരണമാണ് ഇതെന്നും അമിത് മാളവ്യ പരിഹസിച്ചു. അദാനിക്ക് വേണ്ടി നിയമങ്ങൾ പൊളിച്ചെഴുതുന്ന കേന്ദ്ര സർക്കാരിന്റെ നടപടികൾ മൂലം ഹിമാചലിലെ ആപ്പിൾ കർഷകർ ദുരിതമനുഭവിക്കുന്നുവെന്ന് ആരോപിക്കാൻ ശ്രമിച്ചതാകണം കറങ്ങിത്തിരിഞ്ഞ് ഹിമാചൽ സർക്കാരിന്റെ പിടിപ്പുകേടായി പ്രിയങ്ക അവതരിപ്പിച്ചതെന്നാണ് വിലയിരുത്തൽ.