ഏത് 'പ്രിയങ്ക'രിക്കും നാക്കുപിഴയ്ക്കും; കന്നിപ്രസംഗത്തിൽ 'ആഞ്ഞടിച്ചത്' ഹിമാചലിലെ കോൺ​ഗ്രസ് സർക്കാരിനെ; അബദ്ധപരാമർശം വൈറൽ..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏത് ‘പ്രിയങ്ക’രിക്കും നാക്കുപിഴയ്‌ക്കും; കന്നിപ്രസംഗത്തിൽ ‘ആഞ്ഞടിച്ചത്’ ഹിമാചലിലെ കോൺ​ഗ്രസ് സർക്കാരിനെ; അബദ്ധപരാമർശം വൈറൽ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2024, 08:15 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നാക്കുപിഴ പറ്റാത്തവരായി ആരുണ്ട്? പാർലമെന്റിൽ ബഹളം വെക്കുന്നതിനിടെ അബദ്ധം വിളമ്പുന്ന നിരവധി രാഷ്‌ട്രീയ പ്രവർത്തകരെ നാം കണ്ടിരിക്കും. പത്രസമ്മേളനത്തിനിടെ സ്വയം മറന്ന് കത്തിക്കയറുന്നതിനിടെ നാക്കുപിഴ വരുത്തുന്ന അനവധി എംഎൽഎമാരും എംപിമാരും മന്ത്രിമാരുമുണ്ട്. ഇതിലേക്ക് തന്റെ പങ്കും സംഭാവന ചെയ്തിരിക്കുകയാണ് വയനാട് എംപി പ്രിയങ്ക വാദ്ര. ലോക്സഭയിൽ തന്റെ കന്നിപ്രസംഗത്തിനിടെ കേന്ദ്രസർക്കാരിനെ വിമർശിച്ച് ആഞ്ഞടിക്കാൻ ശ്രമിച്ചപ്പോഴാണ് പ്രിയങ്കയ്‌ക്ക് അബദ്ധം പറ്റിയത്.

പ്രസം​ഗമാരംഭിച്ച പ്രിയങ്ക, ഹിമാചൽ പ്രദേശിനെക്കുറിച്ച് പരാമർശിക്കുകയും തൽഫലമായി തന്റെ കുറ്റപ്പെടുത്തലുകൾ അവിടുത്തെ സർക്കാരിനെതിരെ ആയിപ്പോവുകയുമായിരുന്നു. ഇതിന് കയ്യടിക്കുന്ന നിരവധി കോൺ​ഗ്രസ് എംപിമാരെയും കാണാം. കോൺ​ഗ്രസ് സർക്കാരിന്റെ കീഴിലുള്ള സംസ്ഥാനത്തെ ഭരണനിർവഹണത്തെ നഖശിഖാന്തം വിമർശിച്ച് കോൺ​ഗ്രസ് എംപിമാരിൽ നിന്ന് കയ്യടി വാങ്ങുന്ന വീഡിയോ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് പങ്കുവച്ചത്.

Priyanka Gandhi criticized the Himachal Pradesh government, seemingly unaware that her own party, the Congress, is in power there.
This isn’t driven by any noble intent—it’s just another example of her lack of awareness, much like her brother Rahul Gandhi.
The political circus… pic.twitter.com/nGWVzVHqX3

— Amit Malviya (@amitmalviya) December 13, 2024

കോർപ്പറേറ്റുകൾക്ക് അനുകൂലമായി നിയമങ്ങൾ മെനയുന്നു, ആപ്പിൾ കർഷകരുടെ ഉപജീവനത്തിന് തടസം സൃഷ്ടിക്കുന്ന നയങ്ങൾ നടപ്പാലാക്കുന്നു, എന്നിങ്ങനെയായിരുന്നു ഹിമാചലിനെക്കുറിച്ച് പ്രിയങ്കയുടെ വാക്കുകൾ. “നിങ്ങൾ ഹിമാചലിലേക്ക് നോക്കൂ. വലിയ വലിയ നിയമങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് കുത്തകകൾക്ക് വേണ്ടിയാണ്. ഹിമാചലിൽ ആപ്പിൾ തോട്ടങ്ങളുണ്ടായിരുന്നു. അവിടെ ചെറിയ ചെറിയ കർഷകർ ഉണ്ടായിരുന്നു. അവർ കരയുകയാണ്. ഒരു വ്യക്തിക്ക് വേണ്ടി എല്ലാം മാറ്റി മറിക്കുകയാണ്. “-ഇതായിരുന്നു പ്രിയങ്ക പറഞ്ഞത്.

 

View this post on Instagram

 

A post shared by Janam TV (@tvjanam)


രാഹുലിന്റെ പോലെ തന്നെയാണ് പ്രിയങ്കയെന്നും അവബോധമില്ലായ്മയുടെ മറ്റൊരു ഉദാഹരണമാണ് ഇതെന്നും അമിത് മാളവ്യ പരിഹസിച്ചു. അദാനിക്ക് വേണ്ടി നിയമങ്ങൾ പൊളിച്ചെഴുതുന്ന കേന്ദ്ര സർക്കാരിന്റെ നടപടികൾ മൂലം ഹിമാചലിലെ ആപ്പിൾ കർഷകർ ദുരിതമനുഭവിക്കുന്നുവെന്ന് ആരോപിക്കാൻ ശ്രമിച്ചതാകണം കറങ്ങിത്തിരിഞ്ഞ് ഹിമാചൽ സർക്കാരിന്റെ പിടിപ്പുകേടായി പ്രിയങ്ക അവതരിപ്പിച്ചതെന്നാണ് വിലയിരുത്തൽ.

Tags: priyankaPriyanka Gandhi VadraCongresspriyanka vadra
Share
Tweet
SendShare

More News from this section

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies