കോഴികളുടെ വില അത്ര നിസാരമാണെന്ന് കരുതേണ്ട!! ജനിതകപരമായ വ്യത്യസ്തതകൾ മുതൽ ആകാരത്തിലുള്ള വ്യത്യാസം വരെ കോഴികളുടെ വിലയും ഗുണവും മാറ്റിമറിക്കും. ഈ ലോകത്ത് നിലവിലുള്ള ഏറ്റവും വിലയേറിയ കോഴികളെക്കുറിച്ച് പരിചയപ്പെടാം..
അയാം സെമനി (Ayam Cemani)
ഇന്തോനേഷ്യയാണ് ജന്മദേശം. കോഴികളിലെ ഒരു എക്സോട്ടിക് ബ്രീഡ് ആയി ഇതിനെ കണക്കാക്കുന്നു. ഈ കോഴിയുടെ ചർമവും അവയവങ്ങളും എല്ലുമെല്ലാം കറുപ്പ് നിറമാണ്. അയാം സെമനി ഇനത്തിൽ ആരോഗ്യമുള്ള ആൺ-പെൺ കോഴിക്ക് കുറഞ്ഞത് 5,000 ഡോളർ വരെ എണ്ണിക്കൊടുക്കേണ്ടി വരും. ഇന്തോനേഷ്യൻ ബ്ലാക്ക് ഹെൻ എന്നും ഇത് അറിയപ്പെടുന്നു. ആന്തരിക അവയവങ്ങൾ പോലും കറുത്തിട്ടാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതേസമയം മുട്ടയുടെ നിറം ഓഫ്-വൈറ്റാണ്.
ദോംഗ് ടാവൂ (Dong Tao Chicken)
ഡ്രാഗൺ ചിക്കൻ എന്നതാണ് മറ്റൊരു പേര്. വിയറ്റ്നാമാണ് സ്വദേശം. കാലുകളുടെ നീളവും വീതിയുമാണ് ഇതിനെ മറ്റ് കോഴികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. പ്രായം കൂടുന്തോറും ഈ കോഴിയുടെ കാലിന്റെ വലിപ്പം വർദ്ധിക്കും. കൊഴുപ്പ് കുറവും കൊളാജൻ അധികവുമുള്ള ഇറച്ചി കാരണം ഇതിന് നല്ല വിലയാണ്. രണ്ടായിരം ഡോളർ വരെ നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൗന്ദര്യം വർദ്ധിക്കാൻ ഈ കോഴിയിറച്ച് നല്ലതാണെന്ന് പറയപ്പെടുന്നു
ഡെത്ത് ലേയർ (Deathlayer)
നാടൻ കോഴികളുടെ ജർമൻ ഇനമാണിത്. അപൂർവമായതിനാൽ ഇതിന് വിലയും കൂടുതലാണ്. കാണാനും നല്ല ഭംഗിയാണ് ഇത്തരം കോഴികൾക്ക്.
ലീഗ് ഫൈറ്റർ (Liege Fighter)
ബെൽജിയത്തിൽ നിന്നുള്ള ഈ കോഴി വളരെ ശക്തനാണ്. വലിപ്പത്തിലും മുൻപിലാണ്. ആക്രമണകാരിയായി ഇവയെ വിലയിരുത്തുന്നു. കോഴിപ്പോര് നടത്താൻ ഈ ഇനങ്ങളെ പണ്ടുമുതൽ ഉപയോഗിക്കാറുണ്ട്.
ഒറസ്റ്റ് (Orust Chicken)
ഇന്നത്തെ കാലത്ത് കാണാൻ പോലും കിട്ടില്ലെന്ന് വിശേഷിപ്പിക്കുന്ന ഇനമാണിത്. സ്കാൻഡിനേവിയൽ ചിക്കനാണിത്. സ്വീഡിഷ് ദ്വീപാണ് ജന്മദേശം.
ഒലൻദ്സ്ക് ഡ്വാർഫ് (Olandsk Dwarf)
ഇതും ഒരു സ്വീഡിഷ് ചിക്കനാണ്. വലിപ്പത്തിൽ കുഞ്ഞനാണെങ്കിലും ഉച്ചത്തിലുള്ള ശബ്ദമുണ്ട്.