ചിദംബരം: ന്യൂനമർദ്ദത്തെ തുടർന്ന് തമിഴ് നാട്ടിൽ തുടര്ന്ന് കനത്ത മഴയിൽ ചിദംബരം നടരാജ ക്ഷേത്ര ഗോപുരത്തിൽ 3 ദ്വാരപാലക വിഗ്രഹങ്ങൾ തകർന്നു.കഴിഞ്ഞ 2 ദിവസമായി കടലൂർ ജില്ലയിലെ ചിദംബരത്ത് കനത്ത മഴയാണ്.
ഈ മഴയിൽ ലോകപ്രശസ്തമായ നടരാജ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിന്റെ രണ്ടാം നിലയിലെ 2 ദ്വാരക പാലക വിഗ്രഹങ്ങളും മറ്റൊരു വിഗ്രഹത്തിന്റെ ഇടതുകാലും തകർന്നു. സ്വാമി ദർശനത്തിനെത്തിയ ഭക്തരിൽ ചിലർ വിഗ്രഹം വീഴുന്നത് കണ്ട് നിലവിളിച്ച് ഓടി. ഭാഗ്യവശാൽ ഭക്തർക്ക് ആർക്കും പരിക്കില്ല.ക്ഷേത്രത്തിൽ കാർത്തിക ദീപം തെളിയിക്കാനുള്ള ഒരുക്കത്തിനിടെയാണ് വിഗ്രഹം വീണത്
ഇതിനിടെ വിവരമറിഞ്ഞെത്തിയ ക്ഷേത്ര കാര്യക്കാർ തകർന്ന വിഗ്രഹങ്ങൾ സന്ദർശിച്ചു. കൂടാതെ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ശ്രീകോവിലിൽ കൂടി ഭക്തർക്ക് പ്രവേശനം നിരോധിച്ചു. തുടർന്ന് ജീവനക്കാർ വീണ വിഗ്രഹങ്ങൾ നീക്കം ചെയ്തു.
വിഗ്രഹങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ ആഗമ നിയമപ്രകാരം പരിഹാര പൂജകൾ നടത്താനും പുതിയ വിഗ്രഹങ്ങൾ സ്ഥാപിക്കാൻ കോടതി ഉത്തരവ് നേടാനും ക്ഷേത്രം ഭരണസമിതി നടപടി സ്വീകരിക്കുന്നുണ്ട്.
ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് ഇതിനകം മദ്രാസ് ഹൈക്കോടതിയിൽ നടക്കുന്നുണ്ട്. ദ്വാരപാലക വിഗ്രഹങ്ങൾ താഴെ വീണതിന് ദീക്ഷിതർ ക്ഷേത്രത്തിൽ പരിഹാര പൂജകൾ നടത്തുമെന്നും തകർന്ന ദ്വാരപാലക പ്രതിമ പുനഃസ്ഥാപിക്കുന്നതിനായി കോടതിയിൽ ഹർജി നൽകുമെന്നും കോടതിയുടെ ആവശ്യമായ അനുമതി നേടിയ ശേഷം പുനരുദ്ധാരണം നടത്തുമെന്നും ക്ഷേത്രത്തിന്റെ അഭിഭാഷകൻ ജി.ചന്ദ്രശേഖർ പറഞ്ഞു.