ശമ്പളമില്ല, ഭക്ഷണം കഴിക്കാൻ പോലും നയപൈസയില്ല; കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടൽ; ഷാർജയിൽ ദുരിതം അനുഭവിക്കുന്ന മലയാളികൾ ഉടൻ തിരികെയത്തും
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ശമ്പളമില്ല, ഭക്ഷണം കഴിക്കാൻ പോലും നയപൈസയില്ല; കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടൽ; ഷാർജയിൽ ദുരിതം അനുഭവിക്കുന്ന മലയാളികൾ ഉടൻ തിരികെയത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2024, 11:19 am IST
FacebookTwitterWhatsAppTelegram

തൃശൂർ: രണ്ട് മാസത്തിലേറെയായി ശമ്പളില്ലാതെ ദുരിതത്തിലായി ഷാർജയിലെ മലയാളികൾ. ഷാർജയിൽ വെൽഡിം​ഗ് കമ്പനിയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശികളായ മൂന്ന് യുവാക്കളാണ് ദുരിതം അനുഭവിക്കുന്നത്. കമ്പനി ഉടമ പാസ്പോർട്ട് പിടിച്ചു വെച്ചിരിക്കുന്നതിനാൽ നാട്ടിൽ പോകാനും സാധിക്കാത്ത ​ഗതികേടിലാണ് ഇവർ. ഇവരുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

ഒന്നര വർഷമായി ജോലി ചെയ്യുന്നുവെന്നും ഇന്നേ വരെ കൃത്യമായി ശമ്പളം നൽകിയിട്ടില്ലെന്ന് യുവാക്കളിലൊരാൾ പറഞ്ഞു. ചില മാസങ്ങളിൽ പത്തോ ഇരുപതോ ദിവസം വൈകിയാകും ശമ്പളം തരിക. ചിലപ്പോൾ ഇത് രണ്ട് മാസം വരെ പിടിച്ചുവയ്‌ക്കാറുണ്ടെന്നും യുവാവ് ആരോപിക്കുന്നു. കമ്പനി ഉടമയായ മലയാളി പാസ്പോർട്ട് പിടിച്ചുവച്ചിരിക്കുകയാണ്. ശമ്പളം ലഭിക്കാത്തതിനാൽ നാട്ടിലുള്ള കുടുംബങ്ങളും ദുരിതത്തിലാണ്.

ശ്രീജിത്ത് എന്ന മലയാളിയാണ് മൂവർക്കും ആഹാരം ഉൾപ്പടെ വാങ്ങി നൽകുന്നത്. അദ്ദേ​​ഹത്തിന്റെ സന്മനസിനാൽ വിഷയം കേന്ദ്രമന്ത്രി സുരേഷ്​ഗോപിയുടെ ശ്രദ്ധയിൽ പെടുത്തി. ഏത് രാത്രി വിളിച്ചാൽ പോലും സുരേഷ് ​ഗോപി ഫോണെടുക്കുമെന്നും പിന്തുണ നൽകുന്നുണ്ടെന്നും ശ്രീജിത്ത് ജനം ടിവിയോട് പറഞ്ഞു. ഭയപ്പെടേണ്ടെന്നും എത്രയും വേ​ഗം നാട്ടിലെത്താനുള്ള സംവിധാനം സജ്ജമാക്കാമെന്നും കേന്ദ്രമന്ത്രി അറിയിച്ചതായി ശ്രീജിത്ത് കൂട്ടിച്ചേർത്തു. മന്ത്രി അടിയന്തിരമായി വിഷയത്തിലേർപ്പെട്ടതോടെ പ്രതീക്ഷയുടെ പച്ചത്തുരുത്തിലാണ് ഈ തൃശൂർ സ്വദേശികൾ.

Tags: Suresh GopiTrissursharjah
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies