മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. കുടുംബബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവാൻ ഇടയുണ്ട് എന്നിരുന്നാലും ശത്രുവിന് മേൽ വിജയം, കോടതികാര്യങ്ങളിൽ അനുകൂലമായ വിധി, ഭക്ഷണ സുഖം എന്നിവ അനുഭവത്തിൽ വരാം. യാത്രകളിൽ അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യം ഉള്ള യാത്രകൾ മാത്രം ചെയ്യുക. മനഃശക്തി കുറയും. രോഗങ്ങൾ കൂടാൻ സാധ്യതയുണ്ട്. മാനസിക പിരിമുറുക്കം കാരണം ഉറക്കമില്ലായ്മ, ദഹനക്കേട് എന്നിവ വരും. ഭാര്യയും ഭർത്താവും പരസ്പരം കലഹിക്കുക, മക്കളുടെ കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ എന്നിവ അനുഭവത്തിൽ വരാം. മൗനം ഉചിതമായിരിക്കും. തർക്കം വരുമ്പോൾ മനസ്സിൽ ഈശ്വര ജപം ഗുണം ചെയ്യും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
കൃഷി ചെയ്യുന്നവർക്കും മൃഗപരിപാലനം നടത്തുന്നവർക്കും വരുമാനം കുറയുന്ന വാരമാണ്. ഉദ്ദേശിക്കുന്ന പോലെ ഒരു കാര്യവും നടക്കാത്തതിൽ മാനസിക ബുദ്ധിമുട്ട് ഉണ്ടാകാം. കൂടാതെ ജല സംബന്ധമായി അപകടങ്ങൾ വരുന്ന കാലമാണ്. ഭക്ഷ്യ വിഷബാധ ഏൽക്കാതെ നോക്കുക. ഉല്ലാസ യാത്രകൾ ഒഴിവാക്കുക. തൊഴിലിൽ ജോലിഭാരം കൂടുന്ന സമയമാണ് എന്നാൽ അതിനു തക്കതായ പ്രതിഫലം കിട്ടില്ല. മാനഹാനി ഉണ്ടാവാതെ നോക്കുക. സ്ത്രീമൂലം അപവാദം കേൾക്കാൻ ഇടവരും എന്നിരുന്നാലും ധനനേട്ടവും ഭക്ഷണ സുഖവും പ്രതീക്ഷിക്കാം.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
കുറെ നാളായി ആരോഗ്യ കാര്യത്തിൽ ഉണ്ടായിരുന്ന പ്രയാസം മാറുന്ന വാരമാണ്. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ അവസരം ഉണ്ടാവും. മനഃസന്തോഷം, നല്ല ഭക്ഷണം കഴിക്കാനുള്ള ഭാഗ്യം, ആട-ആഭരണ-അലങ്കാര വസ്തുക്കളുടെ വർദ്ധനവ് എന്നിവ പ്രതീക്ഷിക്കാം. ദീർഘ നാളായി പരിശ്രമിച്ചു കൊണ്ടിരുന്ന ജോലി കിട്ടും. ആരോഗ്യ കാര്യങ്ങളിൽ പുരോഗതി ഉണ്ടാവും എന്നിരുന്നാലും ഭാര്യാഭർതൃ കലഹം, ധന നഷ്ട്ടം, കണ്ണിനു രോഗം വരിക, സന്താനങ്ങളെ കൊണ്ട് ദോഷമായ അനുഭവങ്ങൾ ഉണ്ടാകാം.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
വരവിൽ കവിഞ്ഞ ചെലവ് പ്രതീഷിക്കാവുന്ന വാരമാണ്. ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുക. ചേരാത്ത കൂട്ടുകെട്ടിൽപെടുക, അത് വഴി ധനനഷ്ടം വരികയും മാനഹാനി ഉണ്ടാവുകയും ചെയ്യും. വാതത്തിന്റെ അസുഖമുള്ളവർ ഈ വാരം ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. അലച്ചിൽ, ധന സംബന്ധമായി കിട്ടാൻ ഉള്ള പൈസക്ക് കാലതാമസം വരിക, ഭാഗ്യഹാനി, അടുത്ത ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസം എന്നിവ വരുന്ന കാലമാണ്. വാരം അവസാനം പ്രതീക്ഷിച്ച ജോലി കിട്ടാനും നല്ലപേര് കേൾക്കാനും മനഃ സുഖവും ഭാഗ്യാനുഭവങ്ങളും ഉണ്ടാവാനും സാഹചര്യമുണ്ട്.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)















