പാപികള്‍ കളിക്കുന്നതാണ് ചെസ്സ് ; അള്ളാഹുവിന്റെ കോപം നേരിടേണ്ടി വരും ; ചെസ് കളിക്കുന്നവർ പന്നി ഇറച്ചി കഴിച്ചവനെ പോലെ ; കുറിപ്പുമായി ഡോക്ടർ ജാഹര്‍ ഷാഹൂൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാപികള്‍ കളിക്കുന്നതാണ് ചെസ്സ് ; അള്ളാഹുവിന്റെ കോപം നേരിടേണ്ടി വരും ; ചെസ് കളിക്കുന്നവർ പന്നി ഇറച്ചി കഴിച്ചവനെ പോലെ ; കുറിപ്പുമായി ഡോക്ടർ ജാഹര്‍ ഷാഹൂൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2024, 11:38 am IST
Facebook
Twitter
WhatsAppTelegram

ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനീസ് താരം ഡിങ് ലിറനെ തോൽപിച്ച് ഇന്ത്യയുടെ യശസ് വാനോളം ഉയർത്തിയിരിക്കുകയാണ് ഡി. ഗുകേഷ് . പ്രധാനമന്ത്രി അടക്കമുള്ളവർ ഗുകേഷിനെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു. എന്നാൽ ഇപ്പോൾ ചെസ്സ് പാപികള്‍ മാത്രം കളിക്കുന്ന കളിക്കുന്നതാണെന്നും , അള്ളാഹുവിന്റെ കോപം നേരിടേണ്ടി വരുമെന്നുമുള്ള സര്‍ക്കാര്‍ ഡോക്ടറുടെ കുറിപ്പ് വിമർശനത്തിനിടയാക്കുകയാണ്. കട്ടപ്പന താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ജാഹര്‍ ഷാഹൂലാണ് ചെസിനെതിരെ രംഗത്തെത്തിയത്.

ചെസ്സ് കളിക്കുന്നവർക്ക് അള്ളാഹുവിന്റെ അനുഗ്രഹമുണ്ടോ? മരണ ശേഷം അള്ളാഹുവിന്റെ മുമ്പില്‍ വിചാരണയ്‌ക്ക് നില്‍ക്കുമ്പോള്‍ ചെസ്സ് കളിച്ചതോണ്ട് ഇളവുകള്‍ ലഭിക്കുമോ എന്നൊക്കെയാണ് ഡോക്ടറുടെ ചോദ്യങ്ങൾ. ചൂതാട്ടം ഹറാമാണ് എന്നതില്‍ സംശയമില്ല. അത് കളിക്കുന്നവര്‍ അള്ളാഹുവിനെയും റസൂലിനെയും ധിക്കരിച്ചിരിക്കുന്നു . അത് കളിക്കുന്നവന്‍ അള്ളാഹു നിഷിദ്ധമാക്കിയ പന്നി ഇറച്ചി കഴിച്ചവനെ പോലെയാണെന്നുമൊക്കെയാണ് ഡോക്ടറുടെ കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം …

ചെസ് എന്ന സാമൂഹിക വിപത്തിനെ ഇസ്‌ലാം എന്നേ തിരിച്ചറിഞ്ഞു!
എല്ലാവരും ഗുകേഷിന്റെയും ഇന്ത്യയുടെയും ലോക ചെസ്സ് ചാമ്പ്യന്‍ഷിപ് വിജയത്തിന്റെ ആഹ്ലാദത്തിലാണ്. തലങ്ങും വിലങ്ങും അഭിനന്ദനങ്ങളും അനുമോദനങ്ങളുടെയും ഇടയിലും തിരക്കിലും.
എല്ലാം സമ്മതിച്ചു, പക്ഷെ ഇനിയെന്ത്?
അള്ളാഹുവിന്റെ അനുഗ്രഹമുണ്ടോ?
മരണ ശേഷം അള്ളാഹുവിന്റെ മുമ്പില്‍ വിചാരണയ്‌ക്ക് നില്‍ക്കുമ്പോള്‍ ചെസ്സ് കളിച്ചതോണ്ട് ഇളവുകള്‍ ലഭിക്കുമോ?
ഇല്ല എന്നതാണ് ഉത്തരം. പകരം അള്ളാഹുവിന്റെ കോപം നേരിടേണ്ടി വരികയും ചെയ്യും.
ഇസ്‌ലാം വളരെയധികം വിമര്‍ശനാത്മക രീതിയിലാണ് ചെസ്സിനെ നോക്കി കാണുന്നത്.
ഒരിക്കല്‍ ഖലീഫ അലി (റ) ചെസ്സ് കളിക്കുന്ന ചിലരെ കണ്ടപ്പോള്‍ അവരോട് അതിനെ പറ്റി ചോദിച്ചു. ശേഷം കളിക്കാന്‍ ഉപയോഗിക്കുന്ന കരുക്കളെ വിഗ്രഹങ്ങളോട് താരതമ്യം ചെയ്യുകയും ചെയ്തു. ചെസ്സിനെ പറ്റി അലി പറഞ്ഞതാണ് ഏറ്റവും പ്രബലമായ അഭിപ്രായം എന്നാണ് ഇമാം അഹ്മദ് പറയുന്നത്.
സ്വഹാബിയായ അബ്ദുള്ള ഇബ്ന്‍ ഉമര്‍ (റ) പറഞ്ഞത് ചൂതാട്ടത്തെക്കാള്‍ മോശമായ ഒന്നാണ് ചെസ്സ് കളി.
മറ്റൊരു സ്വഹാബിയായ അബു മൂസ അല്‍–അഷ്’അരി ചെസ്സിനെ പറ്റി പറഞ്ഞത് ഇപ്രകരമാണ്: പാപികള്‍ മാത്രം കളിക്കുന്ന കളിയാണ് ചെസ്സ്.
ചൂതാട്ടം ഹറാമാണ് എന്നതില്‍ സംശയമില്ല.
അത് കളിക്കുന്നവര്‍ അള്ളാഹുവിനെയും അദ്ദേഹത്തിന്റെ റസൂലിനെയും ധിക്കരിച്ചിരിക്കിന്നു എന്നും അത് കളിക്കുന്നവന്‍ അള്ളാഹു നിഷിദ്ധമാക്കിയ പന്നി ഇറച്ചി കഴിച്ചവനെ പോലെയാണെന്നും എന്നൊക്കെയുള്ള സ്വഹീഹായ ഹദീസുകള്‍ ഉള്ളപ്പോള്‍ അതിലും വൃത്തികെട്ട കളിയായ ചെസ്സിനെ പ്പറ്റി പ്രത്യേകം പറയേണ്ടതുണ്ടോ?
മദ്ഹബിന്റെ പണ്ഡിതന്മാരായ ഇമാം അബു ഹനീഫ, ഇമാം മാലിക്ക്, ഇമാം അഹ്മദ് എന്നിവരെല്ലാം ചെസ്സിനെ ഹറാം ആയിട്ടാണ് കാണുന്നത്.
ഇമാം ഇബ്ന്‍ ഖുധാമ മുഘ്‌നിയിലും,
ഇമാം ഇബ്ന്‍ ഖയ്യിം അല്‍ ഫുരൂസിയയിലും ഇമാം അദ്ദഹാബി അല്‍–കബൈറിലും ചെസ്സിനെ ഹറാമായിട്ടാണ് കാണുന്നത്.
സാമ്പത്തിക നേട്ടത്തിന് വേണ്ടി ചെസ്സ് കളിക്കുന്നത് തീര്‍ത്തും നിഷിദ്ധമാണെന്നും അത് ചൂതാട്ടത്തിന് സമമാണ് എന്നാണ് ഇമാം ഇബ്ന്‍ അബ്ദുല്‍ ബര്‍ പറയുന്നത്.
ചെസിനെതിരെ ഇസ്‌ലാമില്‍ ഇനിയുമൊരുപാട് തെളിവുകളുണ്ട്.
ലോകം ഇത്രയും അധഃപതിച്ചല്ലോ!
നഊസൂ ബില്ല!
അള്ളാഹു എല്ലാവരെയും രക്ഷിക്കുമാറാകട്ടെ!

Tags: islamchess
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies