ന്യൂഡൽഹി: ബിജെപിയുടെ മുതിർന്ന നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ കെ അദ്വാനി (97)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ജൂലൈ മാസത്തിന് ശേഷം ഇത് നാലാം തവണയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
കഴിഞ്ഞ മാസം 97-ാം ജന്മദിനം ആഘോഷിച്ച അദ്വാനി, കഴിഞ്ഞ കുറച്ചുമാസങ്ങളായി ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നാണ് അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
” ഡൽഹിയിൽ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന നമ്മുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി എത്രയും വേഗം സുഖംപ്രാപിക്കാനായി ആശംസിക്കുന്നു”വെന്ന് ബിജെപി വക്താവ് കൃഷ്ണ സാഗർ റാവു എക്‌സിൽ കുറിച്ചു. മാർച്ചിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു അദ്വാനിക്ക് ഭാരതരത്‌നം നൽകി ആദരിച്ചിരുന്നു.















