ഇന്ത്യൻ താരം ഡി ഗുകേഷിന്റെ ലോക ചെസ് ചാമ്പ്യൻഷിപ്പ് ജയത്തിൽ പ്രത്യക അന്വേഷണം വേണമെന്ന് റഷ്യൻ ചെസ് ഫെഡറേഷൻ. പ്രസിഡന്റ് ആന്ദ്രെ ഫിലാത്തോവ് ആണ് ഗുരുതര ആരോപണവുമായി രംഗത്തുവന്നത്. ചൈനീസ് താരം ഡിങ് ലിറൻ്റേത് മൗനപൂർവമുള്ള പരാജയമെന്നാണ് ഫിലോത്താവ് പറയുന്നത്. സമനിലയിലേക്ക് നീങ്ങിയ മത്സരത്തിൽ ചൈനീസ് താരം തോറ്റത് അമ്പരപ്പുണ്ടാക്കിയെന്നും സംശയമുളവാക്കുന്നതാണെന്നും ആന്ദ്രെ ഫിലാത്തോവ് തുറന്നടിച്ചു.
“അവസാന ഗെയിമിൽ ചൈനീസ് താരം തോറ്റത് ഫ്രൊഷണലുകളെ പോലും ഞെട്ടിച്ചു, എവർക്കും അമ്പരപ്പാണ് സമ്മാനിച്ചത്. നിർണായക ഘട്ടത്തിൽ ചൈനീസ് താരത്തിന്റെ പ്രവൃത്തികൾ അങ്ങേയറ്റം സംശയാസ്പദമാണ്. ഫിഡെ പ്രത്യേകമായൊരു അന്വേഷണം നടത്തണം. ഒരു ഫസ്റ്റക്ലാസ് കളിക്കാരൻ പോലും തോൽക്കാത്ത അവസ്ഥയിൽ നിന്നാണ് ചൈനീസ് താരം തോറ്റത്.
ഇത് നിരവധി ചോദ്യങ്ങൾ അവശേഷിപ്പിക്കുകയും മനഃപൂർവ്വമാണെന്ന് തോന്നിപ്പിക്കുകയും ചെയ്യുന്നു”.—ഫിലത്തോവ് പറഞ്ഞു. 14-ാം ഗെയിമിൽ ലിറനെ അട്ടിമറിച്ചാണ് ഗുകേഷ് 18-ാം ലോക ചാമ്പ്യനായത്. ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവുമാണ് ഗുകേഷ്. ലിറന്റെ 55-ാം നീക്കത്തിലെ പിഴവ് മുതലെടുത്താണ് 18-കാരൻ ജയം തന്റേതാക്കിയത്.















