ഇന്ത്യൻ ബാഡ്മിൻ്റൺ താരവും ഒളിമ്പിക്സ് ജേതാവുമായ പിവി സിന്ധുവിന്റെയും വെങ്കട ദത്ത സായിയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രം പങ്കിട്ട് വിവരം ഏവരെയും അറിയിച്ചത്. സ്വകാര്യമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. മിസിൽ നിന്ന് മിസ്സിസിലേക്ക് എന്ന തീമിലാണ് ചടങ്ങുകൾ ഒരുക്കിയിരുന്നത്.
ഖലീൽ ജിബ്രാന്റെ വരികളും കുറിച്ചാണ് താരം ചിത്രം പങ്കിട്ടത്. വിവാഹനിശ്ചയം പെട്ടെന്നാണ് നടത്തിയതെന്ന് സിന്ധുവിന്റെ പിതാവ് പിവി രമണ പറഞ്ഞു. അവരുടെ തിരക്കേറിയ ഷെഡ്യൂളുകൾ കാരണമാണ് വിവാഹ നിശ്ചയം പെട്ടെന്നാക്കിയത്. ഈ സമയമാണ് അല്പം ഒഴിവുള്ളത്. ഡിസംബർ 22ന് ഉദയ്പൂരിലാണ് ഇവരുടെ വിവാഹം.
വിവാഹ ആഘോഷങ്ങൾ ഡിസംബർ 20ന് തുടങ്ങും. ഹൈദരാബാദിൽ ഡിസംബർ 24ന് വലിയൊരു വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന് ശേഷം അവർ ട്രെയിനിംഗിന് പോകും. വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ എന്നിവരെയടക്കം ക്ഷണിച്ചിരുന്നു. ഇനി മലേഷ്യൻ സൂപ്പർ 1000 ടൂർണമെന്റിലാണ് താരം പങ്കെടുക്കുന്നത്. ജനുവരി ഏഴിനാണ് പങ്കെടുക്കുന്നത്.
Congratulations to PV Sindhu & Venkat Datta Sai for their engagement🥳🫶 pic.twitter.com/RSpXsNxbTm
— The Khel India (@TheKhelIndia) December 14, 2024
“>