മലപ്പുറം അരീക്കോട് എം.എസ്.പി. ക്യാമ്പില്‍ പൊലീസുകാരൻ സ്വയം വെടിവച്ചു മരിച്ചു. വയനാട് സ്വദേശി വിനീത് ആണ് മരിച്ചത്. 33 വയസായിരുന്നു. അഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മൃതദേഹം. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. എകെ 47 തോക്കുപയോഗിച്ചാണ് തലയിൽ വെടിവച്ചത്. അവധി ലഭിക്കാതെ 45 ദിവസത്തോളം തുടർച്ചയായി ജോലി ചെയ്യുകയായിരുന്നുവെന്നും ഇതിന്റെ മാനസിക സമ്മർദത്തിലായിരുന്നു യുവാവെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു. അവധിക്ക് അപേക്ഷിച്ചിട്ടും ഇത് പരിഗണിച്ചിരുന്നില്ല എന്ന ആക്ഷേപമുണ്ട്.