കന്യാകുമാരി : ക്രിസ്മസിന് തലേദിവസമായ ഡിസംബർ 24ന് കന്യാകുമാരി ജില്ലയ്‌ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു .ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ കളക്ടർ പുറത്തിറക്കി. ഇതിന് ബദലായി ഡിസംബർ 28ന് പ്രവൃത്തി ദിവസമായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു .
ജനങ്ങൾക്ക് ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായിട്ടാണ് അവധി പ്രഖ്യാപിച്ചത്.















