'അയൽ രാജ്യം ആദ്യം'; 250 ശ്രീലങ്കൻ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്; ഇരുരാജ്യങ്ങൾക്കിടയിൽ ഒരു ഫെറി സർവീസ്; സുഹൃദ്ബന്ധം ദൃഢമാക്കി ഇന്ത്യയും ശ്രീലങ്കയും
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

‘അയൽ രാജ്യം ആദ്യം’; 250 ശ്രീലങ്കൻ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്; ഇരുരാജ്യങ്ങൾക്കിടയിൽ ഒരു ഫെറി സർവീസ്; സുഹൃദ്ബന്ധം ദൃഢമാക്കി ഇന്ത്യയും ശ്രീലങ്കയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 04:21 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയും ശ്രീലങ്കയും തമ്മിൽ പ്രതിരോധ സഹകരണത്തിന് ധാരണ. ഇരുരാജ്യങ്ങൾക്കുമിടയിൽ ഫെറി സർവീസ് തുടങ്ങുമെന്നും 250 ശ്രീലങ്കൻ വിദ്യാർത്ഥികൾക്ക് കൂടി ഇന്ത്യ സ്‌കോളർഷിപ്പ് നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇരുനേതാക്കളും സംയുക്തമായി മാദ്ധ്യമങ്ങളെ കാണുകയായിരുന്നു.

” ഇതുവരെ 5 ബില്യൺ ഡോളറിന്റെ സഹായങ്ങൾ ശ്രീലങ്കയ്‌ക്ക് നൽകിയിട്ടുണ്ട്. ശ്രീലങ്കയിലെ 25 ജില്ലകളുമായും ഇന്ത്യ അടുത്ത ബന്ധം പുലർത്തുന്നു. അയൽരാജ്യങ്ങളുടെ വികസനത്തിനും പുരോഗതിക്കും മുൻഗണന നൽകുന്നതാണ് ഇന്ത്യയുടെ രീതി. മഹോ- അനുരാധപുര റെയിൽവേ സിംഗ്നലിംഗ് സംവിധാനത്തിന്റെയും കാങ്കസന്തുറെ തുറമുഖത്തിന്റെയും പുനരുദ്ധാരണ പദ്ധതികൾക്ക് ഇന്ത്യ സഹായം നൽകും. 200-250 ശ്രീലങ്കൻ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും നൽകും.”- പ്രധാനമന്ത്രി പറഞ്ഞു.

MEA tweets, “A new milestone in the India- Sri Lanka partnership. Wide-ranging discussions held between the delegations of India and Sri Lanka led by PM Narendra Modi and President Anura Kumara Dissanayake respectively. Both sides reviewed the comprehensive India-Sri Lanka… pic.twitter.com/7qSre0wBa5

— ANI (@ANI) December 16, 2024

പാർപ്പിടം, പുനരുപയോഗ ഊർജം, കൃഷി, ക്ഷീരവികസനം, മത്സ്യബന്ധനം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിലുള്ള ഇന്ത്യയുടെ പങ്കാളിത്തവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അടുത്ത 5 വർഷത്തിനുള്ളിൽ ശ്രീലങ്കയിൽ നിന്നുള്ള 1,500 സർക്കാർ ജീവനക്കാർക്ക് ഇന്ത്യ പരിശീലനം നൽകും.

ശ്രീലങ്കയുമായുള്ള സഹകരണം വർദ്ധിപ്പിക്കാൻ ഇന്ത്യ എക്കാലവും ശ്രമിക്കും. അയൽരാജ്യം ആദ്യം എന്ന നയമാണ് ഇന്ത്യ പിന്തുടരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ശ്രീലങ്കയിൽ ഇന്ത്യാ വിരുദ്ധ നടപടികൾ അനുവദിക്കില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഉറപ്പു നൽകി.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. സെപ്തംബറിൽ ശ്രീലങ്കൻ പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം ദിസനായകെ നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്. വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.

Tags: Sri Lankapm modiAnura Kumara Dissanayakestrengthen bilateral ties
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies