6-7 വയസ് മാത്രം പ്രായമുള്ള യുവാവ്’,
‘ദ്രോണാചാര്യൻ ഏകലവ്യന്റെ പെരുവിരൽ മുറിച്ചു മാറ്റി’,
‘തപസ്യ’ എന്നാൽ ശരീരത്തിൽ താപം ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ..
പാർലമെന്റിൽ അബദ്ധ പരാമർശം നടത്തി വീണ്ടും വൈറലായിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇതോടെ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായിക്കൊണ്ടിരിക്കുന്ന ഡയലോഗുകളാണിത്.
കേന്ദ്രസർക്കാരിനെതിരെ ‘ആഞ്ഞടിക്കുന്ന’തിനിടെയായിരുന്നു രാഹുലിന് വീണ്ടും നാക്കുപിഴ സംഭവിച്ചത്. , ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാരിനെ സഹോദരി പ്രിയങ്ക നഖശിഖാന്തം വിമർശിച്ച് ‘എയറി’ലായതിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രകടനം. സംഭവത്തിൽ സോഷ്യൽ മീഡിയ മുഴുവൻ ഗാന്ധി കുടുംബത്തെ ട്രോളി പരുവമാക്കുകയാണ്.
ലോക്സഭയിൽ രാഹുൽ ഗാന്ധി നടത്തിയ ഏകലവ്യ പരാമർശമിങ്ങനെ.. “അങ്ങനെയൊരു കാട്ടിൽ, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ്, ഒരു യുവാവ്, 6, 7 വയസുള്ള യുവാവ്.. എല്ലാ ദിവസവും നാല് മണിക്ക് എഴുന്നേറ്റ്…” ഇത്രയും പറഞ്ഞപ്പോഴേക്കും ഭരണപക്ഷ എംപിമാർ ചിരിക്കാൻ തുടങ്ങുകയും രാഹുലിനെ തിരുത്തുകയും ചെയ്തു. ഇതോടെ “കുട്ടി, കുട്ടി… ഒരു കുട്ടി.. നാല് മണിക്ക് എഴുന്നേറ്റ്..” എന്ന് തിരുത്തി രാഹുൽ പ്രസംഗം തുടർന്നു. ആറോ ഏഴോ വയസുള്ളയാൾ യുവാവ് ആകുന്നത് എങ്ങനെയെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് സഭയിൽ ആരാഞ്ഞു.
6-7 വയസുള്ള ഏകലവ്യൻ യുവാവാണെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെ രണ്ടാമത്തെ അബദ്ധവും വീണു. ദ്രോണാചാര്യൻ ഏകലവ്യന്റെ പെരുവിരൽ മുറിച്ചുമാറ്റി എന്നതായിരുന്നു രാഹുലിന്റെ വാക്കുകൾ. ഇത് വലിയ രീതിയിൽ ചർച്ചയാവുകയും ഹിന്ദു സംഘടനകൾ അദ്ദേഹത്തോട് മാപ്പ് പറയാൻ ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലേക്കാണ് കാര്യങ്ങളെത്തിച്ചത്. “ദ്രോണാചാര്യൻ ഏകലവ്യന്റെ വിരൽമുറിച്ച് മാറ്റിയത് പോലെ കേന്ദ്രസർക്കാർ ഈ രാജ്യത്തെ യുവാക്കളുടെ തള്ളവിരൽ മുറിച്ചുമാറ്റി” എന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്.
മൂന്നാമത്തെ അബദ്ധം ഏകലവ്യന്റെ തപസിനെക്കുറിച്ച് പറഞ്ഞതായിരുന്നു. തപസ് എന്നാൽ ശരീരത്തിൽ ചൂണ്ട് ഉണ്ടാക്കുക എന്നാണെന്ന് രാഹുൽ ആഞ്ഞടിച്ചു. “മനസിലാക്കൂ. തപ് എന്നാൽ താപം എന്നാണ് അർത്ഥം, തപസ് എന്നതിന്റെ അർത്ഥമതാണ്. അയാൾ അങ്ങനെ തപസ് ചെയ്യുകയായിരുന്നു.”– രാഹുൽ ചൂണ്ടിക്കാട്ടി.
പാർലമെന്റിൽ മത്സരിച്ച് അബദ്ധം വിളമ്പുന്ന രാഹുലിനും പ്രിയങ്കയ്‌ക്കും കയ്യടി നൽകി പ്രത്സാഹിപ്പിക്കുകയാണ് കോൺഗ്രസ് എംപിമാരെന്നും വിമർശനം ഉയരുന്നുണ്ട്.