മുംബൈ: പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ 27കാരൻ അറസ്റ്റിൽ. യുപി ആഗ്ര സ്വദേശി ദീൻദയാൽ മോത്തിറാം സിംഗിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വിഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
മുംബൈയിലെ ഗ്രാൻഡ് റോഡിൽ ഷെയർ ടാക്സിയിൽ വച്ചായിരുന്നു സംഭവം. ദുരനുഭവത്തിന്റെ വീഡിയോ 20 കാരിയുടെ സുഹൃത്താണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മുംബൈ പൊലീസ് നിയമനടപടിയിലേക്ക് കടന്നത്.
സോഫിയ കോളേജ് പരിസരത്ത് നിന്നാണ് ഷെയർ ടാക്സിയിൽ 20 കാരി കയറിയത്. ഈ സമയം ഇയാളും ടാക്സിയിലുണ്ടായിരുന്നു. പിന്നാലെ ഇയാൾ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. ഷെയർ ടാക്സിയിൽ നിന്ന് ഇറങ്ങിയ ശേഷവും ഇയാൾ പെൺകുട്ടിയെ പിന്തുടർന്നു. 20കാരി തന്നെയാണ് ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിച്ചത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുപിയിലേക്ക് കടന്ന യുവാവിനെ ബുധനാഴ്ചയാണ് പൊലീസ് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ നാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.















