ഹേയ് ഫുഡീസ്.. കരിച്ച് മൊരിച്ചാണോ കഴിക്കുന്നത്? പോഷക സമ്പന്നമായ ആഹാരം വരെ 'വിഷമായേക്കാം', ഈ തെറ്റുകൾ ഇനി ആവർത്തിക്കരുത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഹേയ് ഫുഡീസ്.. കരിച്ച് മൊരിച്ചാണോ കഴിക്കുന്നത്? പോഷക സമ്പന്നമായ ആഹാരം വരെ ‘വിഷമായേക്കാം’, ഈ തെറ്റുകൾ ഇനി ആവർത്തിക്കരുത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 05:56 pm IST
Facebook
Twitter
WhatsAppTelegram

നേരമില്ലാത്ത നേരത്ത് പെട്ടെന്ന് പാചകം ചെയ്യാനും വേവിക്കാനുമായി ​ഗ്യാസിലെ ഫ്ലെയിം കൂട്ടി വയ്‌ക്കുന്നവരാണ് മിക്കവരും. മൊരിച്ച് കരിയിച്ച് എടുക്കാനും അല്ലെങ്കിൽ പ്രത്യേക രുചിയും ഘടനയും കിട്ടാനും ഇത്തരത്തിൽ തീ കൂട്ടി വയ്‌ക്കാറുണ്ട്. ആധുനിക പാചകരീതികളിൽ ഉയർന്ന തീയിൽ കരിയിച്ചുള്ള ഭക്ഷണങ്ങളോടും പ്രിയമുള്ളവർ ഏറെയാണ്. എന്നാൽ‌ ഇങ്ങനെ കരിച്ചുള്ള ആഹാരം ശരീരത്തിന് അത്ര നല്ലതല്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. ഉയർന്ന തീയിൽ ആഹാരം പാകം ചെയ്താലുള്ള അഞ്ച് പ്രശ്നങ്ങളെ കുറിച്ചറിയാം…

ഹാനികരമായ രാസവസ്തുക്കൾ ഉത്പാദിപ്പിക്കപ്പെടാനുള്ള സാധ്യതയാണ് പ്രധാനം. ഉയർന്ന തീയിൽ പാകം ചെയ്യുമ്പോൾ കാൻസറിന് കാരണമാകുന്ന കാർസിനോജനുകൾ ഉത്പാദിപ്പിക്കപ്പെടാൻ കാരണമാകും. അന്നജം കൂടുതൽ അടങ്ങിയിട്ടുള്ള ഉരുളക്കിഴങ്ങ്, ബ്രെഡ് എന്നിവയൊക്കെ ഉയർന്ന താപനിലയിൽ പാകം ചെയ്യുമ്പോൾ ഇത് സംഭവിക്കാം.

പ്രമേഹം, ഹൃദ്രോ​ഗം, അൽഷിമേഴ്സ് തുടങ്ങി രോ​ഗങ്ങളിലേക്ക് നയിക്കുന്ന ഹാനികരമായ വസ്തുക്കളുടെ ഉത്പാദനവും ഉയർന്ന താപനിലയിലുള്ള പാചകം കാരണമാകും. അഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ് പ്രോഡക്‌ട്‌സ് അല്ലെങ്കിൽ AGEs എന്ന ഹാനികരമായ പദാർത്ഥമാണ് രൂപപ്പെടുക. പ്രോട്ടീനോ കൊഴുപ്പോ കൂടുതലുള്ള ഭക്ഷണങ്ങൾ ഗ്രില്ല് ചെയ്യുമ്പോഴും വറുക്കുമ്പോഴുമൊക്കെയാണ് ഇത് സാധാരണയായി രൂപപ്പെടുന്നത്. ശരീരത്തിൽ വീക്കമുണ്ടാക്കാൻ ഇത് കാരണമാകും.

ഭക്ഷണത്തിൽ നിന്ന് ലഭിക്കേണ്ട പോഷകങ്ങളും ധാതുക്കളുമൊക്കെ നഷ്ടപ്പെടാനും ഈ കരിച്ചുള്ള പാചകം കാരണമാകും. വിറ്റാമിൻ സി, ബി1, ബി5, ഫോളേറ്റ് തുടങ്ങിയവയാണ് ഉയർന്ന ചൂടിൽ പാകം ചെയ്യുമ്പോൾ നഷ്ടപ്പെടുന്ന വിറ്റാമിനുകൾ. ഇവ നഷ്ടമായതിന് ശേഷം ആഹാരം കഴിക്കുന്നത് കൊണ്ട് അർത്ഥമില്ലെന്നാണ് ആരോ​ഗ്യ വിദ​​ഗ്ധർ പറയുന്നത്. ചൂട് കൂട്ടിയും കുറച്ചും ബാലൻസ് ചെയ്ത് പാകം ചെയ്യുന്നതാകും ഉചിതം.

കൂടുതൽ പാകം ചെയ്താൽ ഭക്ഷണം തന്നെ വിഷമായി മാറുന്നുള്ള സാധ്യതയുണ്ട്. അല്ലെങ്കിൽ ഹാനികരമായ സംയുക്തങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഹെറ്ററോസൈക്ലിക് അമിനുകളും (HCAs) പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകളും (PAHs) തുടങ്ങിയവ ഉദാഹരണം ഇവ രണ്ടും കാൻസർ സാധ്യത വർദ്ധിപ്പിക്കും. വലിയ അളവിൽ ഗ്രിൽ ചെയ്ത മത്സ്യമോ ​​വറുത്ത മാംസമോ കഴിക്കുമ്പോൾ ഇക്കാര്യം ഓർത്താൽ നന്ന്.

ഉയർന്ന ചൂടിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ബാക്ടീരികകൾക്ക് വളരാനാകുമെന്ന് പറഞ്ഞാലോ? ചൂടിൽ ജീവിക്കുന്ന ബാക്ടീരിയകൾക്ക് വളരാനുള്ള വിളനിലമാകുമിതെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഈ ബാക്ടീരിയകൾ ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുകയും വിഷബാധയ്‌ക്ക് കാരണമാവുകയും ചെയ്യും. മാംസം പാകം ചെയ്യുമ്പോഴാണ് ഇത് പ്രധാനമായും സംഭവിക്കുന്നത്. ഇ-കോളി, സാൽമൊണല്ല തുടങ്ങിയ ബാക്ടീരിയകൾ മാംസത്തിലടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ഉയർന്ന ചൂടിൽ പാകം ചെയ്യുന്നവ കഴിക്കുന്നത് കഴിവതും കുറയ്‌ക്കാൻ ശ്രമിക്കുക. പകരം പോഷക സമ്പന്നമായ ആഹാരം ശീലമാക്കാം..

Tags: cookingHigh Flame
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies