ബെംഗളൂരു: കാർഷിക ആവശ്യത്തിനായി നിർമിച്ച കുളത്തിൽ സോഡിയം ഉപയോഗിച്ച് സ്ഫോടനം നടത്തിയ യുട്യൂബർ അറസ്റ്റിൽ. ‘ഡ്രോൺ പ്രതാപ്’ എന്നറിയപ്പെടുന്ന എൻഎം പ്രതാപാണ് പൊലീസിന്റെ വലയിലായത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ പങ്കിട്ട് മണിക്കൂറുകൾക്കുള്ളിലാണ് ടെക്കി പൊലീസിന്റെ വലയിലായത്. മധുഗിരി താലൂക്കിലെ ജനകലോട്ടിയിലെ ശ്രീ രായര ബ്രുന്ദാവന ഫാമിലാണ് സ്‌ഫോടനം നടത്തിയത്. യുട്യൂബ് ചാനലിന്റെ പ്രൊമോഷണൽ വീഡിയോയുടെ ഭാഗമായി നടത്തിയ ശാസ്ത്ര പരീക്ഷണമായിരുന്നു ഇതെന്നാണ് 27-കാരന്റെ വാദം. പിന്നീട് വീഡിയോ നീക്കം ചെയ്തെന്നും പൊലീസ് പറഞ്ഞു.
Bigg Boss contestant #DronePrathap, who sparked outrage after exploding a sodium bomb in a farm pond, was arrested by the Midigeshi police for his reckless act. He was produced before a court and remanded to judicial custody.
Drone Prathap had exploded a sodium bomb in an… pic.twitter.com/XE4o2y1h5D
— Hate Detector 🔍 (@HateDetectors) December 14, 2024
വീഡിയോയുടെ അടിസ്ഥാനത്തിൽ സ്‌ഫോടകവസ്തു നിയമത്തിലെ പ്രസക്തമായ വകുപ്പുകളും ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകളും പ്രകാരമാണ് കേസെടുത്തത്. മുൻ ബിഗ് ബോസ് കന്നഡ മത്സരാർത്ഥിയാണ് എൻഎം പ്രതാപ്. ഫാം ഉടമ ജിതേന്ദ്ര ജെയിൻ, സ്‌ഫോടനത്തിന്റെ വീഡിയോ പകർത്തിയ ക്യാമറാമാൻ എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.