ഗാന്ധിനഗർ: ഇന്ത്യയുടെ അതിവേഗ ട്രെയിൻ ആയ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന്റെ ട്രാക്കിന്റെ നിർമാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡ് (NHSRCL) ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടു. ഗുജറാത്തിലെ ആനന്ദിലെ ട്രാക്ക് സ്ലാബ് നിർമാണ കേന്ദ്രത്തിലാണ് സ്ലാബുകൾ നിർമിക്കുന്നത്.
അതിവേഗ ട്രെയിൻ ഓടിക്കാൻ വിധത്തിലാണ് റെയിൽ ട്രാക്കുകൾ നിർമിക്കുന്നത്. ബലവും ഈടും നൽകുന്ന നിർമിതിയാണ്. അന്താരാഷ്‌ട്ര നിലവാരം പുലർത്തുന്നതിനായി മികച്ച സംവിധാനങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. 508 കിലോമീറ്റർ നീളമുള്ള അതിവേഗ ഇടനാഴിയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായാണ് കോൺക്രീറ്റ് സ്ലാബുകൾ നിർമിക്കുന്നത്. എഞ്ചിനീയറിംഗ് വൈഗ്ധ്യം വ്യക്തമാക്കും വിധത്തിലുള്ള വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.
ജപ്പാന്റെ നൂതന സാങ്കേതികവിദ്യയായ ഷിൻകാൻസെൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉയർന്ന ശേഷിയുള്ള ബാലസ്റ്റ്ലെസ് ട്രാക്ക് സ്ലാബുകൾ നിർമ്മിക്കാനാണ് സജ്ജമാക്കിയിരിക്കുന്നത്. ബുള്ളറ്റ് ട്രെയിൻ ട്രാക്കുകളുടെ സ്ഥിരതയും പ്രകടനവും ഉറപ്പാക്കുന്നതിൽ യൂണിറ്റ് നിർണായക പങ്ക് വഹിക്കും. 1.10 ലക്ഷം കോടി രൂപയുടെതാണ് പദ്ധതി.
Step inside the cutting-edge facility at Anand where track slabs are meticulously crafted, setting the stage for the Bullet Train project. pic.twitter.com/uC5yTh5j4J
— NHSRCL (@nhsrcl) December 16, 2024
ജപ്പാൻ സർക്കാരുമായി സഹകരിച്ചാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പിലാക്കുന്നത്. ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത ഉപകരങ്ങളായിരുന്നു ആദ്യം ഉപയോഗിച്ചിരുന്നതെങ്കിൽ ബുള്ളറ്റ് ട്രെയിൻ ട്രാക്കിന്റെ ഘടകങ്ങളും ഭാഗങ്ങളും ഇന്ത്യയിലാണ് നിർമിക്കും. ഭാവിയിലെ നിർമാണ പദ്ധതികൾക്ക് ഈ സംവിധാനം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. 2026-ഓടെ ബുള്ളറ്റ് ട്രെയിൻ ട്രാക്കിലോടി തുടങ്ങുമെന്നാണ് പ്രതീക്ഷ.















