കൈ കൂപ്പി അപേക്ഷിച്ച് കളക്ടർ; 7 മണിക്കൂർ നീണ്ട പ്രതിഷേധം, ചർ‌ച്ചയ്ക്കൊടുവിൽ മൃതദേഹം മാറ്റി; എൽദോസിൻ്റെ പോസ്റ്റ്‌മോർട്ടം ഇന്ന്; ഇന്ന് ജനകീയ ഹർത്താൽ
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കൈ കൂപ്പി അപേക്ഷിച്ച് കളക്ടർ; 7 മണിക്കൂർ നീണ്ട പ്രതിഷേധം, ചർ‌ച്ചയ്‌ക്കൊടുവിൽ മൃതദേഹം മാറ്റി; എൽദോസിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്; ഇന്ന് ജനകീയ ഹർത്താൽ

Janam Web Desk by Janam Web Desk
Dec 17, 2024, 07:05 am IST
FacebookTwitterWhatsAppTelegram

എറണാകുളം: കുട്ടമ്പുഴയിൽ കാട്ടനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിൽ കളക്ടറുടെ ഇടപെടൽ. നാട്ടുകാരുമായി നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെ എൽദോസിന്റെ കുടുംബത്തിന് ധനസഹായം നൽകാനും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുമെന്നും കളക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു. ഇതോടെ ഏഴ് മണിക്കൂർ നീണ്ട പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചു. കളക്ടറുടെ ഉറപ്പ് ലഭിച്ചതിന് പിന്നാലെ മൃതദേഹം കോതമം​ഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

എൽദോസിന്റെ കുടുംബത്തിന് അടിയന്തിര സഹായമായി പത്ത് ലക്ഷം രൂപ നൽകുമെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സംഭവ സ്ഥലത്ത് വച്ച് തന്നെ കുടുംബത്തിന് കൈമാറി. മൃതദേഹം മാറ്റാൻ നാട്ടുകാർ വിസമ്മതിച്ചതോടെ കളക്ടർ കൈ കൂപ്പി അഭ്യർത്ഥിക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെ നാട്ടുകാരുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് പ്രതിഷേധം സമവായത്തിലെത്തിയത്. ജനങ്ങളുടെ വികാരം മനസിലാക്കുന്നുവെന്ന് കളക്ടർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

എട്ട് കിലോമീറ്റർ ട്രെഞ്ചിം​ഗ് ജോലികളും വൈദ്യുത വിളക്കുകൾ സ്ഥാപിക്കുന്നതും ഇന്ന് തുടങ്ങും. സോളാർ ഫെൻസിം​ഗിന്റെ ജോലികൾ 21-ന് ആരംഭിക്കും. സോളാർ തൂക്കുവേലി സ്ഥാപിക്കാനുള്ള ജോലികൾ ഉടനെ തുടങ്ങും. 27-ന് കളക്ടർ നേരിട്ടെത്തി അവലോകന യോ​ഗം നടത്തും. ആർ‌ആർടിക്ക് വാഹനസൗകര്യം ഉറപ്പാക്കും. വാഹനത്തിനായി എംഎൽഎ ഫണ്ട് അനുവദിക്കുമെന്നും അതുവരെ വാടകയ്‌ക്ക് വാഹനം അനുവദിക്കാനും ചർച്ചയിൽ തീരുമാനമായി.

പ്രദേശത്ത് വന്യമൃ​ഗങ്ങൾ പതിവാണ്. സ്വൈര്യവിഹാരം നടത്താനുള്ള ഒത്താശ ഭരണകൂടം തന്നെ ചെയ്ത് നൽകുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ഇതിന് മുൻപും സമാന സംഭവം ഉണ്ടായിട്ടുണ്ടെന്നും എന്നാൽ യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്നും ജനങ്ങൾ പറയുന്നു . ഈ സാഹചര്യത്തിലാണ് മൃതദേഹവുമായി പാതിരാത്രിയിൽ കുട്ടമ്പുഴ നിവാസികൾ പ്രതിഷേധിച്ചത്.

കളക്ടറുടെ ഉറപ്പ് പാഴായെന്ന് തോന്നിയാൽ ഇനിയും ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും നാട്ടുകാർ പറയുന്നു. എൽദോസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വിട്ടുനൽകും. കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് ജനകീയ ഹർത്താൽ പ്രഖ്യാപിച്ചു. കോതമം​ഗലത്ത് ഇന്ന് മൂന്ന് മണിക്ക് പ്രതിഷേധ റാലിയിൽ മാറ്റമുണ്ടാകില്ലെന്നും നാട്ടുകാർ അറിയിച്ചിട്ടുണ്ട്.

Tags: collectorhartalwild elephantpostmortemKuttampuzha
ShareTweetSendShare

More News from this section

അനന്തപുരിൽ തലയെടുപ്പൊടെ മാരാർജി ഭവൻ: ബിജെപി സംസ്ഥാന കാര്യാലയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാടിന് സമ‍ർപ്പിക്കും

ഗുരുപൂജക്കെതിരെ സിപിഎമ്മും എസ് എഫ് ഐയും; ഇനിയും ചടങ്ങ് നടത്തുമെന്ന് സ്‌കൂൾ അധികൃതർ

അച്ഛനില്ലാത്തപ്പോൾ അയാളുമായി അമ്മ സെക്സ് ചെയ്തു! അവിഹിതം കണ്ട മകനെ കെട്ടിത്തൂക്കുമെന്ന് അമ്മ

സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭാര്യയ്‌ക്കും മകനും വാഹനാപകടത്തിൽ പരിക്ക്

ആറുകോടിരൂപയുടെ സാധനങ്ങൾ വാങ്ങിയ ബില്ലിൽ ഒപ്പിട്ടു കൊടുക്കാൻ സമ്മർദ്ദമുണ്ടായി; പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയതിൽ ഗുരുതര ആരോപണവുമായി കുടുബം

ഇടുക്കിയില്‍ നാല് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

Latest News

കുബ്ബാവാല മുസ്തഫയെ ഇന്ത്യക്ക് കൈമാറി യുഎഇ; രാസലഹരി നിർമാണത്തിന് സ്വന്തം ലാബ്; പിടിച്ചെടുത്തത് 252 കോടിയുടെ പാർട്ടി ഡ്ര​ഗ്

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

പുഷ്പ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; കുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്ക്

ഷൂട്ടിം​ഗിനിടെ അപകടം, നടൻ സാ​ഗർ സൂര്യക്ക് പരിക്ക്

യെമനിലെ സഹായികളുമായി സംസാരിച്ചു; നിമിഷപ്രിയക്കായി ഒരുകോടി രൂപ മോചനദ്രവ്യം നല്‍കുമെന്ന് ബോബി ചെമ്മണ്ണൂര്‍

ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ; നട തുറന്നു, പ്രതിഷ്ഠ 13ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies