ബാഗില്ലാതെ ഒരു യാത്രയ്‌ക്ക് പുറപ്പെടുന്നത് ഒരു പക്ഷേ ചിന്തിക്കാൻ പോലും സാധിച്ചെന്ന് വരില്ല. യാത്രകളിൽ എന്നല്ല ജീവിതത്തിന്റെ ഭാഗമാണ് ബാഗുകൾ. സ്കൂളിൽ പോകുന്ന കുട്ടികളാണെങ്കിലും ജോലിക്ക് പോകുന്നവരാണെങ്കിലും വിദേശയാത്രയ്‌ക്ക് പോകുന്നവരാണെങ്കിലും ബാഗ് അത്യാവശ്യമാണ്.
ഇന്ന് ഫാഷൻ കൂടിയാണ് ബാഗ്. തോൾ സഞ്ചി പോലുള്ള ബാഗുകളും വീതി കൂടിയ ബാഗുകളുമൊക്കെ പ്രായഭേദമന്യേ എല്ലാവരും ഉപയോഗിക്കുന്നു. വെറുതെ ബാഗുകൾ തൂക്കി നടന്നാൽ മാത്രം പോരാ.. തോളിനും പണി കിട്ടാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഉപയോഗിക്കുന്നയാൾക്ക് സൗകര്യപ്രദമാണോയെന്നാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഭാരം കൂടുമ്പോൾ തോളിൽ വേദന അനുഭവപ്പെട്ടേക്കാം.
മഴയത്തും കൊണ്ടു നടക്കാൻ സാധിക്കുന്ന വാട്ടർ പ്രൂഫ് ബാഗുകളും വിപണിയിൽ ലഭ്യമാണ്. ഇന്ന് കൂടുതൽ പേരും ഉപയോഗിക്കുന്നത് ലെതർ ബാഗുകളാണ്. വില കൂടുതലാണെങ്കിലും ദീർഘകാലം നിലനിൽക്കാനും സ്റ്റൈലിഷാകാനും ലെതർ ബാഗുകൾക്ക് കഴിയും. കട്ടിയുള്ള കോട്ടൺ മെറ്റീരിയലിൽ നിർമിച്ച ബാഗുകളാണ് മറ്റൊന്ന്. എന്നാൽ സിന്തറ്റിക് മെറ്റീരിയൽ ഭാരം തോന്നാതിരിക്കാൻ സഹായിക്കും.
അൾട്രാ വയലറ്റ് ഡിഗ്രഡേഷൻ ഫീച്ചറുണ്ടെങ്കിലും പോളിസ്റ്റർ ബാഗുകൾ അധികം ഭാരം താങ്ങില്ലെന്നതാണ് പോരായ്മ. എന്നാൽ ഇക്കാരണം കൊണ്ട് തന്നെ കുട്ടികൾക്ക് ഉപയോഗിക്കാൻ എളുപ്പമാണ്. ബാഗുകൾ തിരഞ്ഞെടുക്കുമ്പോൾ ഈടുനിൽപ്പുറക്കുന്നവയാകണം. ഷോൾഡർ സ്ട്രാപ്പിന് ഡബിൾ സ്റ്റിച്ചിംഗ് ഉണ്ടോയെന്ന് ഉറപ്പുവരുത്തുണം, വർഷങ്ങളോളം ഉപയോഗിക്കാനായി ക്യാൻവാസ് തെരഞ്ഞെടുക്കാം.
റെയിൻ കവറുകളും വാട്ടർ പ്രൂഫ് സവിശേഷതകളും ബാഗിന് കൂടുതൽ കാലം സംരക്ഷിക്കും. ആവശ്യങ്ങൾക്ക് അനുസരിച്ച് വസ്തുക്കൾ വയ്‌ക്കാനുള്ള കംപാർട്ട്മെൻ്റുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം. വെള്ളകുപ്പി വയ്‌ക്കാനുള്ള പോക്കറ്റ്, ചെറിയ സാധനങ്ങൾ വയ്‌ക്കാനുള്ള ഇടം എന്നിവ ശ്രദ്ധിക്കണം.















