പാലക്കാട്: വല്ലപ്പുഴയിൽ അമ്മയും മകനും മരിച്ച നിലയിൽ. ചെറുകോട് ഇലപ്പുള്ളി മുഖില (62) മകൻ നിഷാന്ത് (കൊച്ചു – 39) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. അമ്മയുടെ മൃതദേഹം ഹാളിലും മകന്റേത് കിടപ്പുമുറിയിലുമായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണം എന്നാണ് പട്ടാമ്പി പൊലീസ് നൽകിയ വിവരം.
പത്ത് വർഷമായി പലതരം ബിസിനസുകൾ നടത്തി വരികയായിരുന്നു നിഷാന്ത്. എന്നാൽ വിവിധ പ്രതിസന്ധികൾ മൂലം ഒന്നും വിജയിച്ചില്ല. എറണാകുളത്ത് നടത്തിയിരുന്ന കൂൾബാർ പത്ത് ദിവസം മുമ്പാണ് അടച്ചുപൂട്ടിയത്.
ഇൻക്വ സ്റ്റ നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റമോർട്ടം നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ട് നൽകും. നിശാന്തിന്റെ മൂത്ത സഹോദരൻ ബിസിനസ് കേന്ദ്രീകരിച്ച് അഹമ്മദാബാദിൽ ആണ് താമസം.