പുതിയ ഹെയർസ്റ്റൈൽ പരീക്ഷിക്കുകയാണ് നടി പാർവതി തിരുവോത്ത് . അടുത്തിടെ വ്യത്യസ്തമായ കേൾ ഹെയർസ്റ്റൈലിലാണ് പാർവതി എത്തിയത്.പലപ്പോഴും പാർവതിയുടെ ഹെയർസ്റ്റൈലിന് വിമർശനങ്ങളും നേരിടാറുണ്ട്.
എന്നാൽ തനിക്ക് വ്യത്യസ്ത ഹെയർ സ്റ്റൈലുകള്‍ പരീക്ഷിക്കുന്നത് ഇഷ്ടമാണ് എന്നാണ് പാർവതി പറയുന്നത് . മാത്രമല്ല കഥാപാത്രങ്ങളിൽ നിന്ന് പുറത്തു കടക്കാനും പ്രശസ്തിയിൽ നിന്ന് രക്ഷപ്പെടാനും അത് സഹായിക്കുമെന്നും പാർവതി പറയുന്നു.
പാർവതിയുടെ ചിത്രങ്ങൾക്കു താഴെ സ്റ്റൈലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും എത്തി.ഈ ഹെയർ സ്റ്റൈൽ ചേരുന്നില്ലെന്ന രീതിയിലുള്ള നിരവധി കമന്റുകളും എത്തി.















